ബിഷപ്പിനു മേലുള്ള കുരുക്ക് മുറുക്കി ലൈംഗികശേഷി പരിശോധനാഫലം; കൂടുതല്‍ മൊഴികള്‍ തേടി പോലീസ്

കന്യാസ്ത്രീ പീനഡക്കേസില് പിടിയിലായ മുന് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗികശേഷിയുണ്ടെന്ന് റിപ്പോര്ട്ട്. കോട്ടയം മെഡിക്കല് കോളേജില് നടത്തിയ ലൈംഗികശേഷി പരിശോധനയുടെ റിപ്പോര്ട്ട് പോലീസിന് നല്കി. വെള്ളിയാഴ്ച അറസ്റ്റിലായ ബിഷപ്പിനെ രണ്ടു ദിവസത്തെ കസ്റ്റഡിക്കു ശേഷം രണ്ടാഴ്ചത്തേക്ക് റിമാന്ഡ് ചെയ്തിരിക്കുകയാണ്. പാലാ സബ്ജയിലിലാണ് ഫ്രാങ്കോ മുളയ്ക്കല് ഇപ്പോള് ഉള്ളത്.
 | 

ബിഷപ്പിനു മേലുള്ള കുരുക്ക് മുറുക്കി ലൈംഗികശേഷി പരിശോധനാഫലം; കൂടുതല്‍ മൊഴികള്‍ തേടി പോലീസ്

കോട്ടയം: കന്യാസ്ത്രീ പീനഡക്കേസില്‍ പിടിയിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗികശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ ലൈംഗികശേഷി പരിശോധനയുടെ റിപ്പോര്‍ട്ട് പോലീസിന് നല്‍കി. വെള്ളിയാഴ്ച അറസ്റ്റിലായ ബിഷപ്പിനെ രണ്ടു ദിവസത്തെ കസ്റ്റഡിക്കു ശേഷം രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പാലാ സബ്ജയിലിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ഉള്ളത്.

ബിഷപ്പിനെതിരായി കൂടുതല്‍ മൊഴികള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ഇതിനായി അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്കു പോകും. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ മൊഴി നല്‍കിയേക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.