മോഹന്‍ലാലിനെതിരായ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്ന് പ്രകാശ് രാജ്; വീഡിയോ

സംസ്ഥാന ചലച്ചിത്ര അവാര്ഡ് ദാനച്ചടങ്ങില് മോഹന്ലാല് മുഖ്യാതിഥിയാകുന്നതിനെതിരെ ചലച്ചിത്ര, സാംസ്കാരിക പ്രവര്ത്തകര് നല്കിയ നിവേദനത്തില് ഒപ്പു വെച്ചിട്ടില്ലെന്ന് നടന് പ്രകാശ് രാജ്. ട്വിറ്ററില് നല്കിയ വീഡിയോ സന്ദേശത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. താന് നിവേദനത്തില് ഒപ്പു വെച്ചതായി പരക്കുന്ന വാര്ത്തകള് കള്ളമാണെന്ന് പ്രകാശ് രാജ് വീഡിയോയില് പറയുന്നു. ദിലീപ് വിഷയത്തില് എഎംഎംഎ സ്വീകരിച്ച നിലപാടില് തനിക്കുള്ള വിയോജിപ്പ് പരസ്യമായി അറിയിച്ചിട്ടുള്ളതാണ്. എന്നാല് മോഹന്ലാലിനെതിരെ ഇങ്ങനെയൊരു നിവേദനത്തില് താന് ഒപ്പു വെച്ചിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.
 | 

മോഹന്‍ലാലിനെതിരായ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്ന് പ്രകാശ് രാജ്; വീഡിയോ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പു വെച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ട്വിറ്ററില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. താന്‍ നിവേദനത്തില്‍ ഒപ്പു വെച്ചതായി പരക്കുന്ന വാര്‍ത്തകള്‍ കള്ളമാണെന്ന് പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു. ദിലീപ് വിഷയത്തില്‍ എഎംഎംഎ സ്വീകരിച്ച നിലപാടില്‍ തനിക്കുള്ള വിയോജിപ്പ് പരസ്യമായി അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ മോഹന്‍ലാലിനെതിരെ ഇങ്ങനെയൊരു നിവേദനത്തില്‍ താന്‍ ഒപ്പു വെച്ചിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന് ഒരു ചലച്ചിത്ര താരത്തെയും മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സിനിമാ, സാഹിത്യ, സാമൂഹിക രംഗത്തെ നൂറോളം പേര്‍ സാംസ്‌കാരിക മന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതില്‍ ആദ്യത്തെ പേര് പ്രകാശ് രാജിന്റേതായിരുന്നു. മോഹന്‍ലാലിനെ പേര് പരാമര്‍ശിക്കാതെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, സേതു, ഡോ. ബിജു, രാജീവ് രവി, ഗീതു മോഹന്‍ദാസ്, സനല്‍കുമാര്‍ ശശിധരന്‍, സുനില്‍ പി ഇളയിടം, എം.എന്‍ കാരശ്ശേരി, വി.സി അഭിലാഷ്, സനീഷ് ഇളയിടം, ഹര്‍ഷന്‍, ഷാഹിന നഫീസ, വിധു വിന്‍സന്റ്, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി പേരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നത്.

മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടിയാകുമെന്ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ചടങ്ങിലെ മുഖ്യാതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.