ഊളമ്പാറയിലെയും കുതിരവട്ടത്തെയും അന്തേവാസികള്‍ ആരുടെയും തമാശയല്ല; വിമര്‍ശിച്ച് കളക്ടര്‍ ബ്രോ

കുതിരവട്ടം ഊളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള് ആരുടെയും തമാശയല്ലെന്ന് മുന് കോഴിക്കോട് കളക്ടര് പ്രശാന്ത് നായര്. അവിടെ വരെ ഒരു തവണയെങ്കിലും പോയിട്ടുള്ളവര്ക്ക് ഇക്കാര്യം മനസിലാവുമെന്ന് ഫേസ്ബുക്ക് പോസ്റ്റില് കളക്ടര് ബ്രോ പറഞ്ഞു. വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസ്താവനകളിലാണ് ഊളമ്പാറ പ്രയോഗം നിറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് നായരുടെ പോസ്റ്റ്. ഈ പ്രദേശങ്ങളിലെ സര്ക്കാര് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളുടെ ദുരവസ്ഥയാണ് കളക്ടര് സൂചിപ്പിക്കുന്നത്.
 | 

ഊളമ്പാറയിലെയും കുതിരവട്ടത്തെയും അന്തേവാസികള്‍ ആരുടെയും തമാശയല്ല; വിമര്‍ശിച്ച് കളക്ടര്‍ ബ്രോ

കുതിരവട്ടം ഊളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ ആരുടെയും തമാശയല്ലെന്ന് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. അവിടെ വരെ ഒരു തവണയെങ്കിലും പോയിട്ടുള്ളവര്‍ക്ക് ഇക്കാര്യം മനസിലാവുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കളക്ടര്‍ ബ്രോ പറഞ്ഞു. വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസ്താവനകളിലാണ് ഊളമ്പാറ പ്രയോഗം നിറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് നായരുടെ പോസ്റ്റ്. ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളുടെ ദുരവസ്ഥയാണ് കളക്ടര്‍ സൂചിപ്പിക്കുന്നത്.

മൂന്നാര്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയില്‍ അയക്കണമെന്നായിരുന്നു ഇന്നലെ മണി പ്രസംഗിച്ചത്. സബ്കളക്ടര്‍ക്കെതിരെ വ്യക്തമായ നിലപാടുമായി രംഗത്തെത്തിയ മണി ഇന്നും പ്രസ്താവനകള്‍ നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഊളമ്പാറയിലേക്ക് അയക്കണമെന്നാണ് ഇന്ന് മണി പറഞ്ഞത്.