അവരെ സഖാവ് എന്നു വിളിക്കാന്‍ അറയ്ക്കും; സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ യു.പ്രതിഭ എംഎല്‍എ

കമന്റുകളില് തന്റെ കുടുംബ ജീവിതെ വരെ പരാമര്ശിച്ചതു കണ്ടു. അവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന് താന് അറയ്ക്കുമെന്നും സഖാവ് എന്ന വാക്കിന് അവര് അര്ഹരല്ലെന്നും പ്രതിഭ പോസ്റ്റില് പറയുന്നു.
 | 
അവരെ സഖാവ് എന്നു വിളിക്കാന്‍ അറയ്ക്കും; സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ യു.പ്രതിഭ എംഎല്‍എ

ആലപ്പുഴ: ആരോഗ്യമന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണം നടത്തിയവര്‍ക്കെതിരെ യു.പ്രതിഭ എംഎല്‍എ. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനെയൊക്കെ പറയേണ്ടതെന്ന് പ്രതിഭ ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. കമന്റുകളില്‍ തന്റെ കുടുംബ ജീവിതെ വരെ പരാമര്‍ശിച്ചതു കണ്ടു. അവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന്‍ താന്‍ അറയ്ക്കുമെന്നും സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരല്ലെന്നും പ്രതിഭ പോസ്റ്റില്‍ പറയുന്നു.

വീണാ ജോര്‍ജിനെ അഭിനന്ദിക്കുന്ന മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് പ്രതിഭ വിമര്‍ശന കമന്റിട്ടത്. തനിക്കും അഭിനന്ദനം കിട്ടാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു കമന്റില്‍ പറഞ്ഞ്. പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍, സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നു. ഞാന്‍ കായംകുളം താലൂക്ക് ആശുപത്രിക്കുവേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed Project Report തയ്യാറാക്കി. അപ്പോള്‍ അവരെ spv ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോര്‍ഡിനെ spv ആക്കാന്‍ പറഞ്ഞു. അതും സമയബന്ധിതമായി ഞാന്‍ ചെയ്തു. എന്നാല്‍ അതും കിഫ്ബിയില്‍ തന്നില്ല. അങ്ങേയറ്റം ആക്ഷേപങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. 2000 നടുത്ത് രോഗികള്‍ വരുന്ന നാഷണല്‍ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്. ഇപ്പോ KEL നെ ടീച്ചര്‍ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നല്‍കണം. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേര്‍ എന്നെ മെന്‍ഷന്‍ ചെയ്തു. അതുകൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്. എന്നായിരുന്നു കമന്റ്

പോസ്റ്റ് വായിക്കാം

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirtiല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു). വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.