ശബരിമലയില്‍ പോകുന്ന സ്ത്രീകളെ പുലിയും പുരുഷനും പിടിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില് കയറുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കുമെന്ന് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് പ്രയാര് ഗോപാലകൃഷ്ണന്. യുവതികള് ശബരിമലയില് പ്രവേശിച്ചാല് അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നും പ്രയാര് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് പ്രയാര് ഗോപാലകൃഷ്ണന് ഈ പരാമര്ശങ്ങള് നടത്തിയത്. യുവതികള് പോയാല് പിന്നെ താന് ശബരിമലയില് പോകില്ല. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ഇപ്പോള് നടക്കുന്ന സമരത്തില് രാഷ്ട്രീയമില്ല. ഈ വിധിക്കെതിരെ കേന്ദ്രവും സംസ്ഥാനവും ഓര്ഡിനന്സ് ഇറക്കണമെന്നും പ്രയാര് ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
 | 

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ പുലിയും പുരുഷനും പിടിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില്‍ കയറുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നും പ്രയാര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയില്‍ പോകില്ല. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ല. ഈ വിധിക്കെതിരെ കേന്ദ്രവും സംസ്ഥാനവും ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.