പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഫാക്ട് ചെക്ക് വിഭാഗം; വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍

സോഷ്യല് മീഡിയയിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന വ്യാജവാര്ത്തകള് പ്രതിരോധിക്കാനൊരുങ്ങി സര്ക്കാര്.
 | 
പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഫാക്ട് ചെക്ക് വിഭാഗം; വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഫാക്ട് ചെക്ക് ഡിവിഷന്‍ രൂപീകരിച്ചു. വിഭാഗത്തിന്റെ ഫെയിസ്ബുക്ക് പേജില്‍ വ്യാജ വാര്‍ത്തകള്‍ വിശകലനം ചെയ്യപ്പെടും.

അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ധാരാളം വ്യാജവാര്‍ത്തകള്‍ വരുന്നുണ്ട്. അതിലെ യഥാര്‍ത്ഥ വാര്‍ത്ത കണ്ടെത്തുന്നതിനായാണ് ഫാക്ട്‌ചെക്കിംഗ് വിഭാഗം തുടങ്ങിയതെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്ക് പേജില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവ പിആര്‍ഡി വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. 9496003234 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശമായി വ്യാജ വാര്‍ത്തകള്‍ നേരിട്ട് അറിയിക്കാം.

കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനത്തിന്റെ കോക്പിറ്റ് വീഡിയോ എന്ന പേരില്‍ മനോരമ ന്യൂസ് നല്‍കിയത് വ്യാജ ദൃശ്യങ്ങളാണെന്ന് ഫാക്ട്‌ചെക്ക് പേജ് വ്യക്തമാക്കി. മനോരമ നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണെന്ന് പോസ്റ്റില്‍ പറയുന്നു. മെക്‌സിക്കോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വയനാട്ടിലും ഇടുക്കിയിലും വെള്ളപ്പൊക്കത്തില്‍ കന്നുകാലികള്‍ ഒഴുകിപ്പോയെന്ന പ്രചാരണം നടത്തിയത്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരളത്തില്‍ എത്തിച്ചുവെന്ന പ്രചാരണവും വ്യാജമാണെന്ന് പിആര്‍ഡി ഫാക്ട് ചെക്ക് പേജ് പറയുന്നു.

വ്യാജ വാർത്തകളും പ്രചാരണങ്ങളും വർദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യൽ…

Posted by Chief Minister’s Office, Kerala on Monday, August 17, 2020