ജപ്തിക്കെതിരെ സമരം; പ്രീത ഷാജി അറസ്റ്റില്‍

ബാങ്ക് ലോണിന് ജാമ്യം നിന്നതിന്റെ പേരില് വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ സമരം ചെയ്ത പ്രീത ഷാജി അറസ്റ്റില്. ജപ്തിക്കെതിരെ ഡിആര്ടി ഓഫീസിനു മുന്നില് സമരത്തിനെത്തിയപ്പോളാണ് ഇവര് അറസ്റ്റിലായത്. ജപ്തി നടപടി തടസപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്.
 | 

ജപ്തിക്കെതിരെ സമരം; പ്രീത ഷാജി അറസ്റ്റില്‍

കൊച്ചി: ബാങ്ക് ലോണിന് ജാമ്യം നിന്നതിന്റെ പേരില്‍ വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ സമരം ചെയ്ത പ്രീത ഷാജി അറസ്റ്റില്‍. ജപ്തിക്കെതിരെ ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയപ്പോളാണ് ഇവര്‍ അറസ്റ്റിലായത്. ജപ്തി നടപടി തടസപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്.

പ്രീതയ്‌ക്കൊപ്പം എത്തിയ 12 പേരും അറസ്റ്റിലായിട്ടുണ്ട്. പനമ്പള്ളി നഗറിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നില്‍ രണ്ടു ദിവസത്തെ രാപ്പകല്‍ സമരത്തിനാണ് ഇവര്‍ എത്തിയത്. സമരം ആരംഭിക്കുന്നതിനു മുമ്പു തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ജപ്ത നടപടികള്‍ പുരോഗമിച്ചത്. മൂന്നാഴ്ചക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.