ഗര്‍ഭിണിയായ മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗര്ഭിണിയായിരുന്ന മലയാളി നഴ്സ് സൗദി അറേബ്യയില് കോവിഡ് ബാധിച്ച് മരിച്ചു.
 | 
ഗര്‍ഭിണിയായ മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. നജ്‌റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്ന അമൃത മോഹന്‍ (31) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അമൃത ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്ന അമൃതയുടെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു.

ഷെറോറ ആശുപത്രിയില്‍ തന്നെ ചികിത്സയിലായിരുന്ന അമൃതയെ കഴിഞ്ഞ ദിവസം കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. വൈക്കം സ്വദേശിയാണ്. അവിനാശ് മോഹന്‍ദാസ് ആണ് ഭര്‍ത്താവ്. കോവിഡ് മരണമായതിനാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയില്ല.