Tuesday , 11 December 2018
News Updates

കൊച്ചി: വിദ്യാര്‍ത്ഥികളുമൊത്ത് നൃത്തം ചെയ്യുന്ന വൈദികന്റെ വീഡിയോ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫാ.ക്രിസ്റ്റി ഡേവിഡ് പട്യാല എന്ന ഈ വൈദികന്‍ ഫ്‌ളവേഴ്‌സ് ചാനലിലെ റിയാലിറ്റി ഷോയില്‍ ചുവട് വെച്ചത് പക്ഷേ ചിലര്‍ക്ക് ദഹിച്ചില്ല. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലെ ഡാന്‍സിന് ഫ്‌ളവേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും നിരവധി പേര്‍ എതിരഭിപ്രായവുമായി രംഗത്തെത്തി. നൃത്തം ചെയ്യുന്നത് ദൈവത്തിന്റെ രാജ്യം പ്രഘോഷിക്കാനാണെങ്കില്‍ നല്ലതാണെന്ന് ഫാ. ക്രിസ്റ്റി പറഞ്ഞതിനെയാണ് മതവാദികള്‍ ആക്രമിക്കുന്നത്.

ഒരു വൈദികന്‍ അയാളുടെ തിരുവസ്ത്രവും ഇട്ടു കൊണ്ട് ഈ റിയാലിറ്റി ഷോയുടെ സ്റ്റേജില്‍ ഡാന്‍സ് കളിച്ചതിനോട് യോജിപ്പ് ഇല്ല. കാരണം ആ മതത്തേയും ആ മതത്തിന്റെ ചിന്നങ്ങളേയും പരിഹസിക്കുകയാണ് സത്യത്തില്‍ അവിടെ ചെയ്തിരിക്കുന്നത്. എന്നായിരുന്നു ആദ്യത്തെ വിമര്‍ശനം. എന്നാല്‍ ഈ കമന്റ് ഇട്ടയാള്‍ക്ക് മറുപടിയുമായി നൂറിലേറെ ആളുകളാണ് രംഗത്തെത്തിയത്.

ഒരു മനുഷ്യന്‍ എന്ന നിലയില്‍ വളരെ മനോഹരമായി തന്റെ കലാപരമായ കഴിവ് അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ, ആ തിരുവസ്ത്രം ഇട്ടുകൊണ്ട് പേക്കൂത്ത് കാട്ടേണ്ടിയിരുന്നില്ല. പള്ളിയില്‍ കുര്‍ബ്ബാന നല്‍കുമ്പോള്‍ ആ വിശുദ്ധ വസ്ത്രവുമിട്ട് ഇങ്ങനെ തുള്ളിച്ചാടുമായിരുന്നോ എന്നൊരു ചോദ്യവും പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരാള്‍ ചോദിക്കുന്നു

പ്രശ്‌നം, അദ്ദേഹം ഒരു വൈദികന്‍ ആണെന്നുള്ളതാണ്. ആ ഒരു മാന്യത കാട്ടണം. നാളേകാലം ബാറില്‍ രണ്ടെണ്ണം വിട്ടു റോഡില്‍ കിടന്നു ഡാന്‍സ് കളിക്കുമ്പോഴും പ്രോത്സാഹിപ്പിക്കാന്‍ ഈ പറയുന്ന ഏവരും കാണുമോ. അച്ചനായാല്‍ ‘അച്ചന്റെ’ അന്തസ് പുലര്‍ത്തണം എന്നു മാത്രം. നാളെ പള്ളിയിലുള്ള എല്ലാ വൈദികരും ഇത്തരം ‘സ്റ്റേജ് പെര്‍ഫോമന്‍സുമായി’വന്നാല്‍ ദൈവരാജ്യം സംതൃപ്തിയടയുമെന്നും കമന്റുകള്‍ ഉയര്‍ന്നു.

എല്ലാം ശരി സമ്മതിച്ചു. നന്നായിട്ടു കളിച്ചു പക്ഷെ ഇയാളെ ഒരു വൈദീകനായിട്ടു കൂട്ടാന്‍ കഴിയില്ല. ദൈവരാജ്യം ഒരിക്കലും വെള്ളം ചേര്‍ത്ത് നേടാം എന്ന് വ്യാഖ്യാനിച്ചു പറയുന്ന ഇവന്മാരാണ് പുതുതലമുറക്ക് എന്തുമാകാം എന്ന സന്ദേശം നല്‍കി ചെകുത്താന്റെ ലോകത്തു എത്തിക്കുകയാണ് ചെയ്യുന്നത്. ഇയാളുടെ ളോഹക്കുള്ളില്‍ ഇ ലോകത്തിന്റെ വൈകാരിക ജന്മമുണ്ട്. ദൈവത്തിനെ മനസിലാക്കാന്‍ പുതു തലമുറയുടെ പേക്കൂത്തിലൂടെ കഴിയുകയുള്ളു എന്ന് പഠിപ്പിക്കുന്ന ഇവര്‍ യേശു വീണ്ടും വന്നാല്‍ ഇങ്ങനെയായിരിക്കും എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ ഈ വിമര്‍ശനങ്ങളേക്കാള്‍ വൈദികന്റെ നൃത്തത്തെ പ്രശംസിക്കാനാണ് കൂടുതല്‍ പേരും എത്തിയത്. വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയും ഇവര്‍ നല്‍കുന്നു.

വീഡിയോ കാണാം

‘അച്ചനാണെങ്കില്‍ അച്ചന്റെ അന്തസ് പുലര്‍ത്തണം’;ഫ്‌ളവേഴ്‌സ് ചാനലില്‍ നൃത്തം ചെയ്ത വൈദികനെ ആക്രമിച്ച് മതമൗലികവാദികള്‍

DONT MISS