സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

സഹപ്രവര്ത്തകയായ മാധ്യമപ്രവര്ത്തകയുടെ വീട്ടില് കയറി സദാചാര ആക്രമണം നടത്തിയ സംഭവത്തില് പ്രസ് ക്ലബ് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 | 
സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ പ്രസ് ക്ലബ് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനാണ് പിടിയിലായത്. ശനിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തക താമസിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറി ആക്രമിച്ചെന്ന പരാതിയിലാണ് നടപടി.

സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് ഉപരോധിച്ചിരുന്നു. സഹപ്രവര്‍ത്തകന്‍ കൂടിയായ സുഹൃത്ത് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സുഹൃത്തിനെ തടഞ്ഞു വെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ ആണ്‍ സുഹൃത്ത് വീട്ടില്‍ വരുന്നത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു.

തന്നേയും മക്കളേയും രാധാകൃഷ്ണന്‍ ബലം പ്രയോഗിച്ച് റൂമിലേക്ക് കൊണ്ടുപോയെന്നും ഭര്‍ത്താവിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറിയവര്‍ അതിന് അനുവദിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു.