സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വിലകുറച്ചു.
 | 
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വിലകുറച്ചു. കുടിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാരിന്റെ നടപടി. ലിറ്ററിന് 13 രൂപയാണ് പുതിയ നിരക്ക്. ഇതു സംബന്ധിച്ചുള്ള ഭക്ഷ്യവകുപ്പിന്റെ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

ആറ് രൂപയില്‍ താഴെ മാത്രം നിര്‍മാണച്ചെലവ് വരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളം കമ്പനികള്‍ കടകളില്‍ എത്തിക്കുന്നത് 8 രൂപയ്ക്കാണ്. ഇത് 20 രൂപയ്ക്കാണ് വ്യാപാരികള്‍ വില്‍ക്കുന്നത്. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

കുപ്പിവെള്ളത്തിന് ബിഐഎസ് നിര്‍ദേശിക്കുന്ന ഗുണനിലവാരം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2018 മെയ് 10 കുപ്പിവെള്ള കമ്പനികളും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ലിറ്ററിന് 12 രൂപ നിരക്കില്‍ വില്‍ക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടപ്പിലായിരുന്നില്ല. വ്യപാരി വ്യവസായി ഏകോപന സമിതിയുള്‍പ്പെടെ വെള്ളത്തിന് വില കുറയ്ക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.