സോഷ്യല്‍ മീഡിയയില്‍ വൈറലായി വീണ്ടും ഒരു വൈദികന്റെ നൃത്തം; വീഡിയോ കാണാം

ചെറുപ്പക്കാരായ നര്ത്തകര്ക്കൊപ്പം നൃത്തം ചെയ്യുന്ന വൈദികന്റെ വീഡിയോ വൈറല്. ഷൈന് ആന്റണി എന്നയാള് ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത വൈദികന്റെ നൃത്തത്തിന്റെ വീഡിയോ നാലായിരത്തിലേറെ ആളുകളാണ് ഷെയര് ചെയ്തത്. എടവനക്കാട് പള്ളിയിലെ കൊച്ചച്ചന് ഫാ.മെര്ട്ടന് ഡിസില്വയാണ് നര്ത്തകര്ക്കൊപ്പം പുരോഹിത വേഷത്തില് നൃത്തച്ചുവടുകള് വെക്കുന്നത്. പള്ളിക്കു മുന്നില് നടത്തിയ ഫ്ളാഷ് മോബിലാണ് അപ്രതീക്ഷിതമായി വൈദികന് ചുവടുകള് വെച്ച് എത്തിയത്. എറണാകുളം സെന്റ് ആല്ബര്ട്ട്സ് കോളേജിലെ അസിസ്റ്റന്റ് മാനേജരും അധ്യാപകനുമായ ഫാ.ക്രിസ്റ്റി ഡേവിഡ് പത്ത്യാല കുട്ടികള്ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കുറച്ചു മാസങ്ങള്ക്കു മുമ്പ് വൈറലായിരുന്നു.
 | 

സോഷ്യല്‍ മീഡിയയില്‍ വൈറലായി വീണ്ടും ഒരു വൈദികന്റെ നൃത്തം; വീഡിയോ കാണാം

ചെറുപ്പക്കാരായ നര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വൈദികന്റെ വീഡിയോ വൈറല്‍. ഷൈന്‍ ആന്റണി എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വൈദികന്റെ നൃത്തത്തിന്റെ വീഡിയോ നാലായിരത്തിലേറെ ആളുകളാണ് ഷെയര്‍ ചെയ്തത്. എടവനക്കാട് പള്ളിയിലെ കൊച്ചച്ചന്‍ ഫാ.മെര്‍ട്ടന്‍ ഡിസില്‍വയാണ് നര്‍ത്തകര്‍ക്കൊപ്പം പുരോഹിത വേഷത്തില്‍ നൃത്തച്ചുവടുകള്‍ വെക്കുന്നത്. പള്ളിക്കു മുന്നില്‍ നടത്തിയ ഫ്‌ളാഷ് മോബിലാണ് അപ്രതീക്ഷിതമായി വൈദികന്‍ ചുവടുകള്‍ വെച്ച് എത്തിയത്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ അസിസ്റ്റന്റ് മാനേജരും അധ്യാപകനുമായ ഫാ.ക്രിസ്റ്റി ഡേവിഡ് പത്ത്യാല കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വൈറലായിരുന്നു.

വീഡിയോ കാണാം

ദേ വേറൊരു അച്ചന്റെ ഡാൻസ്എടവനക്കാട് പള്ളിയിലെ കൊച്ചച്ചന്റെ കിടിലൻ ഡാൻസ്….Fr Merton D Silva

Posted by Shine Antony on Monday, June 26, 2017