ളോഹയിട്ട വികാരിയച്ചന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ളോഹയുമിട്ട് യുവാവിനൊപ്പം മത്സരിച്ച് ഡാന്സ് ചെയ്യുന്ന വൈദികന്റെ വീഡിയോ വൈറല്. വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് പേജില് വന്ന വീഡിയോ 13 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. യുവാവിനൊപ്പം നൃത്തം ചെയ്യുന്ന പാതിരിക്ക് ഒരു ചുവട് പോലും പിഴയ്ക്കുന്നില്ല. ഈ അച്ചനെയൊക്കെ കാണുമ്പോളാണ് ''വികാരി'' അച്ചന്മാരെ എടുത്ത് കിണറ്റിലിടാന് തോന്നുന്നത്, അച്ചന് തങ്കച്ചനല്ല പൊന്നച്ചനാ തുടങ്ങിയ കമന്റുകളുമായാണ് വീഡിയോ സോഷ്യല് മീഡിയ വരവേറ്റത്. 40,000ലേറെ ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചു.
 | 

ളോഹയിട്ട വികാരിയച്ചന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ളോഹയുമിട്ട് യുവാവിനൊപ്പം മത്സരിച്ച് ഡാന്‍സ് ചെയ്യുന്ന വൈദികന്റെ വീഡിയോ വൈറല്‍. വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ 13 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. യുവാവിനൊപ്പം നൃത്തം ചെയ്യുന്ന പാതിരിക്ക് ഒരു ചുവട് പോലും പിഴയ്ക്കുന്നില്ല. ഈ അച്ചനെയൊക്കെ കാണുമ്പോളാണ് ”വികാരി” അച്ചന്‍മാരെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്, അച്ചന്‍ തങ്കച്ചനല്ല പൊന്നച്ചനാ തുടങ്ങിയ കമന്റുകളുമായാണ് വീഡിയോ സോഷ്യല്‍ മീഡിയ വരവേറ്റത്. 40,000ലേറെ ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചു.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഫാ.ക്രിസ്റ്റിയാണ് ഇതെന്നാണ് ഒരു കമന്റില്‍ പറയുന്നത്. അക്ഷയ് മോഹന്‍ എന്ന യുവാവാണ് ഒപ്പം നൃത്തം ചെയ്യുന്നത്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനവുമായും ചിലര്‍ കമന്റ് ബോക്‌സില്‍ എത്തി. ഉടുപ്പ് ഊരിവെച്ച് തുള്ളണമായിരുന്നുവെന്നും ഉടുപ്പിനെ ആദരിക്കുന്നവര്‍ ഈ നാട്ടില്‍ ഉണ്ടെന്നും കമന്റ് ചെയ്തയാള്‍ക്ക് മറുപടിയുമായി 50ലേറെപ്പേരാണ് എത്തിയത്.

വീഡിയോ കാണാം