പുത്തന്‍വേലിക്കര പീഡനം; വൈദികന് ഇരട്ട ജീവപര്യന്തം

എറണാകുളം പുത്തന്വേലിക്കരയില് ഒമ്പതാ ക്ലാസുകാരിയെ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം ശിക്ഷ. ഫാ. എഡ്ഗിന് ഫിഗറസിനാണ് ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല് മതിയാകും. 2015 ജനുവരി മുതല് മാര്ച്ച് വരെയുളള കാലയളവില് പുത്തന്വേലിക്കര ലൂര്ദ് മാതാപള്ളി വികാരിയായിരുന്ന ഫാദര് എഡ്ഗിന് ഫിഗറസ് ഒന്പതാം ക്ലാസുകാരിയായ പെണ്കുട്ടിയെ പള്ളിമേടയില് വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
 | 

പുത്തന്‍വേലിക്കര പീഡനം; വൈദികന് ഇരട്ട ജീവപര്യന്തം

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ ഒമ്പതാ ക്ലാസുകാരിയെ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം ശിക്ഷ. ഫാ. എഡ്ഗിന്‍ ഫിഗറസിനാണ് ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. 2015 ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ പുത്തന്‍വേലിക്കര ലൂര്‍ദ് മാതാപള്ളി വികാരിയായിരുന്ന ഫാദര്‍ എഡ്ഗിന്‍ ഫിഗറസ് ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പള്ളിമേടയില്‍ വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.

വൈദികന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ സില്‍വസ്റ്റര്‍ ഫിഗറസിനെ കോടതി ഒരു വര്‍ഷത്തേക്കും ശിക്ഷിച്ചു. ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് കൊടുത്തതിനാണ് ഇയാളെ ശിക്ഷിച്ചത്. ആറുപ്രതികളില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ മൂന്നു പേരെ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

കേസില്‍ പ്രതിയായ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാഡോക്ടര്‍ കുറ്റക്കാരിയാണെന്നും കോടതി വിധിച്ചു. ഇവര്‍ക്ക് നല്ല നടപ്പിന് ശിക്ഷിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുവന്നിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം.