കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ പ്രതിയെ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ പ്രതിയെ തമിഴ്നാട് ഈറോഡിൽ വച്ച് പിടികൂടി. മോഷണക്കേസ് പ്രതിയായ മൻസൂർ കഴിഞ്ഞ മാസം 27 നാണ് ജയിൽചാടിയത്. മൻസൂറിനെ അന്വേഷിച്ച് പോലീസ് മംഗലാപുരം, മൈസൂർ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തിയിരുന്നു.
 | 
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ പ്രതിയെ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ പ്രതിയെ തമിഴ്‌നാട് ഈറോഡിൽ വച്ച് പിടികൂടി. മോഷണക്കേസ് പ്രതിയായ മൻസൂർ കഴിഞ്ഞ മാസം 27 നാണ് ജയിൽചാടിയത്. മൻസൂറിനെ അന്വേഷിച്ച് പോലീസ് മംഗലാപുരം, മൈസൂർ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാളെ കുറിച്ച് വിവരം ലഭിക്കാതത്തിനാൽ പരിചയക്കാർക്ക് വാട്ട്‌സ് ആപ്പിൽ മൻസൂറിന്റെ ചിത്രങ്ങൾ കൊടുത്തിരുന്നു. തുടർന്നാണ് ഈറോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പോലീസ് മൻസൂറിനെ പിടികൂടിയത്.

ഇയാളെ തിരിച്ചറിയുന്നതിനായി കണ്ണൂരിൽ നിന്ന് പോലീസ് ഈറോഡിലെത്തിയിട്ടുണ്ട്.