അഹല്യയെക്കുറിച്ച് അറിയുമായിരുന്നില്ല; ഡ്രൈവിംഗ് ലൈസന്‍സിലെ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് പ്രിഥ്വിരാജ്

ഡ്രൈവിംഗ് ലൈസന്സ് എന്ന ചിത്രത്തില് അഹല്യ എന്ന് പേരുള്ള ആശുപത്രിയെക്കുറിച്ച് നടത്തിയ മോശം പരാമര്ശത്തില് മാപ്പ് ചോദിച്ച് പ്രിഥ്വിരാജ്.
 | 
അഹല്യയെക്കുറിച്ച് അറിയുമായിരുന്നില്ല; ഡ്രൈവിംഗ് ലൈസന്‍സിലെ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് പ്രിഥ്വിരാജ്

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ അഹല്യ എന്ന് പേരുള്ള ആശുപത്രിയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് പ്രിഥ്വിരാജ്. കഥയ്ക്ക് വേണ്ടിയാണ് മോശം പരാമര്‍ശം നടത്തിയതെന്നും ഈ സീനില്‍ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‌സ്ടിട്യൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത തനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ലെന്നും ഫെയിസ്ബുക്ക് വീഡിയോയില്‍ പ്രിഥ്വിരാജ് പറഞ്ഞു.

സിനിമയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന അഹല്യ ഹോസ്പിറ്റല്‍ തികച്ചും സാങ്കല്‍പികം മാത്രമാണെന്നും പ്രിഥ്വിരാജ് വ്യക്തമാക്കി. ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥര്‍ക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും വിഷമം ഉണ്ടാക്കി എന്ന് താന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മാപ്പു ചോദിക്കുന്നുവെന്നും പ്രിഥ്വിരാജ് പറഞ്ഞു.

വീഡിയോ കാണാം

നമസ്കാരം.ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇന്സ്ടിട്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടർസിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു.അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഞാൻ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടർസ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.നന്ദി.

Posted by Prithviraj Sukumaran on Thursday, January 30, 2020