സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്; വീഡിയോ

ഖത്തറില് നടന്ന സൈമ അവാര്ഡ് വിതരണച്ചടങ്ങില് കേരളത്തിന് വേണ്ടി സഹായം അഭ്യര്ത്ഥിച്ച് പൃഥ്വിരാജ്.
 | 
സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്; വീഡിയോ

ദോഹ: ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ് വിതരണച്ചടങ്ങില്‍ കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ ദുരന്തബാധിതരായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അവരില്‍ ഭൂരിഭാഗവും നാളെ എന്ന സങ്കല്‍പമില്ലാതെ ഈ രാത്രി പോലും ചെലവഴിക്കുന്നവരാണ്. നമ്മളാല്‍ കഴിയുന്ന എല്ലാ സഹായവും കേരളത്തിന് വേണ്ടി താന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

മലയാള സിനിമാലോകത്തെ ഒട്ടേറെപ്പേര്‍ തങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് മതിയാവില്ല. എങ്ങനെ സഹായം നല്‍കണമെന്ന് സംശയമുണ്ടെങ്കില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കിയാല്‍ മതിയെന്നും പൃഥ്വി പറഞ്ഞു. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരമാണ് പൃഥ്വിരാജ് നേടിയത്. മോഹന്‍ലാല്‍, ടൊവിനോ, ധനുഷ്, തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

താന്‍ പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വിലയുള്ള റേഞ്ച് റോവര്‍ കാറിന്റെ ഫാന്‍സി നമ്പര്‍ ലേലത്തില്‍ നിന്ന് പിന്‍മാറിയ പൃഥ്വിരാജ് ആ തുക പ്രളയ ദുരിതാശ്വാസത്തിന് നല്‍കുമെന്ന് അറിയിച്ചിരുന്നു.

വീഡിയോ കാണാം