ഇത് ക്രിമിനല്‍ കുറ്റം, കടുത്ത ശിക്ഷ നല്‍കണം; ജെഎന്‍യു ആക്രമണത്തെ അപലപിച്ച് പൃഥ്വിരാജ്

ജെഎന്യുവില് ഇന്നലെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പൃഥ്വിരാജ്.
 | 
ഇത് ക്രിമിനല്‍ കുറ്റം, കടുത്ത ശിക്ഷ നല്‍കണം; ജെഎന്‍യു ആക്രമണത്തെ അപലപിച്ച് പൃഥ്വിരാജ്

ജെഎന്‍യുവില്‍ ഇന്നലെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പൃഥ്വിരാജ്. കലാലയത്തില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് സമമാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറഞ്ഞു. ജെഎന്‍യുവില്‍ നടന്നത് ക്രിമിനല്‍ കുറ്റമാണ്. അതിന് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും പൃഥ്വിരാജ് പറയുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

നിങ്ങള്‍ ഏത് പ്രത്യയശാസ്ത്രത്തിന് വേണ്ടി നിലകൊള്ളുകയാണെങ്കിലും, എന്തിന് വേണ്ടി പോരാടുകയാണെങ്കിലും, അത് എന്ത് പരിണതിയില്‍ എത്തണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും, അക്രമവും നശീകരണസ്വഭാവവും ഒന്നിനും ഉത്തരമാകുന്നില്ല.

അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും സാമ്രാജ്യത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാജ്യത്ത് ‘വിപ്ലവം’ എന്ന വാക്ക് ഹിംസക്കും നിയമരാഹിത്യത്തിനും തുല്യമാക്കുന്നത് അപലപനീയമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യമാണ്. ഈ വലിയ കുറ്റം ഏറ്റവും വലിയ ശിക്ഷ തന്നെ അര്‍ഹിക്കുന്നു.

പക്ഷേ ഓര്‍ക്കുക, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രക്ഷോഭങ്ങളും അത്പോലെ ശിക്ഷാര്‍ഹമാണ്. എല്ലായ്പ്പോഴും മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നില്ല. ജയ് ഹിന്ദ്.

Regardless of what ideology you stand for, what cause you’re fighting for, what end to this means you might be hoping…

Posted by Prithviraj Sukumaran on Monday, January 6, 2020