ജോര്‍ദാനില്‍ കര്‍ഫ്യൂ; പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പെടുന്ന സംഘം കുടുങ്ങി

ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്ദാനിലായിരുന്ന പൃഥ്വിരാജും ബ്ലെസിയും അടങ്ങിയ സംഘം മരുഭൂമിയില് കുടുങ്ങിയതായി റിപ്പോര്ട്ട്.
 | 
ജോര്‍ദാനില്‍ കര്‍ഫ്യൂ; പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പെടുന്ന സംഘം കുടുങ്ങി

ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലായിരുന്ന പൃഥ്വിരാജും ബ്ലെസിയും അടങ്ങിയ സംഘം മരുഭൂമിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ലോക്ക് ഡൗണും കര്‍ഫ്യൂവും നിലവിലുള്ളതിനാല്‍ 58 പേരടങ്ങുന്ന സംഘം ജോര്‍ദാനിലെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. ഒരു മാസം മുമ്പാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. സംഘം മരുഭൂമിയില്‍ തന്നെ ക്യാമ്പ് ചെയ്യുകയായിരുന്നു.

ചിത്രീകരണം തുടരാനാവില്ലെന്ന് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ അറിയിച്ചു. സംഘം അടിയന്തരമായി രാജ്യം വിടണമെന്ന് നിര്‍ദേശവും ലഭിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്. ഷൂട്ടിംഗ് നാല് ദിവസം മുമ്പ് നിര്‍ത്തി വെപ്പിച്ചിരുന്നു. ഏപ്രില്‍ 8ന് വിസ കാലാവധി അവസാനിക്കുമെന്നതിനാല്‍ ഇവരെ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിരുന്നു.

കൊറോണ ബാധയെത്തുടര്‍ന്ന് ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. പിന്നാലെ ഇന്ത്യയും വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തി. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ഇവരെ ഇന്ത്യയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.