സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഡിസംബറില്‍ വീണ്ടും ചര്‍ച്ച

നവംബര് 22 മുതല് സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു.
 | 
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഡിസംബറില്‍ വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് മന്ത്രി ബസുടമകള്‍ക്ക് ഉറപ്പ് നല്‍കി.

മിനിമം ബസ് ടിക്കറ്റ് നിരക്ക് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്റര്‍ ആയി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിച്ചത്.

ബസുടമകളുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ബസുടമകള്‍ പറയുന്നു.