സ്വകാര്യ ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റ് നൽകരുതെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റുകൾ നൽകരുതെന്ന് ഹൈക്കോടതി. പെർമിറ്റ് സർക്കാരിന് പുനപരിശോധിക്കാമെന്നും നവംബർ 15-നകം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. തീരുമാനം എന്ത് തന്നെയാണെങ്കിലും സാധാരണക്കാരന്റെ യാത്രയെ ബാധിക്കരുത്. തീരുമാനം ഗതാഗത സെക്രട്ടറിയെയും കമ്മീഷണറെയും അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു യൂണിയൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദ്ദേശം.
 | 
സ്വകാര്യ ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റ് നൽകരുതെന്ന് ഹൈക്കോടതി


കൊച്ചി: 
സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റുകൾ നൽകരുതെന്ന് ഹൈക്കോടതി. പെർമിറ്റ് സർക്കാരിന് പുനപരിശോധിക്കാമെന്നും നവംബർ 15-നകം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. തീരുമാനം എന്ത് തന്നെയാണെങ്കിലും സാധാരണക്കാരന്റെ യാത്രയെ ബാധിക്കരുത്. തീരുമാനം ഗതാഗത സെക്രട്ടറിയെയും കമ്മീഷണറെയും അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡിലക്‌സ്, സൂപ്പർ എക്‌സ്പ്രസ് എന്നിവ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ്. കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു യൂണിയൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദ്ദേശം.