ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; ആവശ്യവുമായി കോടതിയെ സമീപിക്കും

നടിയെ ആക്രമിച്ച കേസില് ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം. ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിക്കാന് പ്രോസിക്യൂഷന് ഒരുങ്ങുന്നു. സാക്ഷികളെ സ്വാധീനിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില് പ്രോസിക്യൂഷന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി.
 | 

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; ആവശ്യവുമായി കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം. ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍ ഒരുങ്ങുന്നു. സാക്ഷികളെ സ്വാധീനിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ പ്രോസിക്യൂഷന്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി.

ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ ഹൈക്കോടതി തീരുമാനിച്ചിരുന്നു. ദേ പുട്ട് എന്ന തന്റെ റസ്റ്റോറന്റിന്റെ ദുബായ്, കരാമ ശാഖയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായി പാസ്‌പോര്‍ട്ട് വിട്ടു നല്‍കാനുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സാക്ഷികളെ സ്വാധീനിച്ചതിന് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

മൂന്ന് സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാര്‍ലി മൊഴി നല്‍കാന്‍ വിസമ്മതിച്ചതും ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി തിരുത്തിയതും ദിലീപിന്റെ സ്വാധീനത്താലാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.