യേശുദാസ് പ്രസ്താവന പിൻവലിക്കണം: മഹിളാ കോൺഗ്രസ്

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ വിമർശിച്ച ഗായകൻ യേശുദാസിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. യേശുദാസ് പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ തിരുവനന്തപുരത്ത് മാർച്ച് നടത്തി.
 | 

യേശുദാസ് പ്രസ്താവന പിൻവലിക്കണം: മഹിളാ കോൺഗ്രസ്

തിരുവനന്തപുരം: സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ വിമർശിച്ച ഗായകൻ യേശുദാസിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. യേശുദാസ് പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ തിരുവനന്തപുരത്ത് മാർച്ച് നടത്തി.

സ്ത്രീകൾ ജീൻസ് ധരിക്കരുതെന്ന് ഗായകൻ കെ.ജെ യേശുദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം. മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഒരിക്കലും സ്ത്രീ പുരുഷനെപോലെ ആകാൻ ശ്രമിക്കരുത്. മറച്ചുവെക്കുന്നതിനെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകർഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യോശുദാസിന്റെ പരാമർശങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പ്രതിഷേധിച്ചിരുന്നു.