പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ കണ്ണൂരില്‍ പ്രതിഷേധം; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പില് പി.ജയരാജന് സീറ്റ് നല്കാത്തതില് കണ്ണൂരില് പ്രതിഷേധം
 | 
പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ കണ്ണൂരില്‍ പ്രതിഷേധം; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ കണ്ണൂരില്‍ പ്രതിഷേധം. കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ പ്രതിഷേധ സൂചകമായി രാജിവെച്ചു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് കുമാര്‍ പറഞ്ഞു.

ജില്ലയില്‍ പല ഭാഗത്തു നിന്നും ഇത്തരത്തില്‍ പ്രതിഷേധമുണ്ടാകും.ജയരാജന്‍ തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചിട്ടില്ല. മാനദണ്ഡം ബാധകമാക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്നും ധീരജ് വ്യക്തമാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ജയരാജന്റെ പേര് ഉണ്ടായിരുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ജയരാജന്‍ മത്സരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ജയരാജന്റെ പേര് നിര്‍ദേശിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.