പെൻഷൻ മുടങ്ങി: നിയമസഭാ സന്ദർശക ഗാലറിയിൽ പ്രതിഷേധം

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സന്ദർശക ഗാലറിയിൽ കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരന്റെ പ്രതിഷേധം. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം. വിരമിച്ച കണ്ടക്ടറായ തിരുവനന്തപുരം പേട്ട സ്വദേശി സതീഷാണ് ബഹളമുണ്ടാക്കിയത്. ഉടൻ തന്നെ വാച്ച് ആൻഡ് വാർഡ് എത്തി ഇയാളെ തടയുകയും ബഹളം തുടർന്നതോടെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടെയായിരുന്നു സതീഷ് പ്രതിഷേധവുമായി എഴുന്നേറ്റത്.
 | 

പെൻഷൻ മുടങ്ങി: നിയമസഭാ സന്ദർശക ഗാലറിയിൽ പ്രതിഷേധം
തിരുവനന്തപുരം
: നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സന്ദർശക ഗാലറിയിൽ കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരന്റെ പ്രതിഷേധം. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം. വിരമിച്ച കണ്ടക്ടറായ തിരുവനന്തപുരം പേട്ട സ്വദേശി സതീഷാണ് ബഹളമുണ്ടാക്കിയത്. ഉടൻ തന്നെ വാച്ച് ആൻഡ് വാർഡ് എത്തി ഇയാളെ തടയുകയും ബഹളം തുടർന്നതോടെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടെയായിരുന്നു സതീഷ് പ്രതിഷേധവുമായി എഴുന്നേറ്റത്.

ബഹളം കേട്ടയുടൻ പ്രതിപക്ഷാംഗങ്ങൾ അവരുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് പ്രതിഷേധിച്ചു. ബഹളം വച്ചയാളെ ഉപദ്രവിക്കരുതെന്നും ഗത്യന്തരമില്ലാതെയാണ് അവർ ബഹളം വച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ പറഞ്ഞു.