കെ. സുരേന്ദ്രന്‍ ആചാരം ലഘിച്ചെന്ന് കടകംപള്ളി; സുരേന്ദ്രനെ ന്യായീകരിച്ച് ശ്രീധരന്‍പിള്ള

കെ.സുരേന്ദ്രന് ശബരിമലയില് നടത്തിയ ആചാരലംഘനത്തിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ശ്രീധരന്പിള്ള. ഓരോ സ്ഥലത്തും ഓരോ ആചാരമാണെന്നായിരുന്നു പിള്ളയുടെ ന്യായീകരണം. അമ്മ മരിച്ചിട്ട് നാലുമാസത്തിനുള്ളില് കെ. സുരേന്ദ്രന് മലചവിട്ടിയത് ആചാരലംഘനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപിച്ചിരുന്നു. ബി.ജെ.പി അനുകൂലികള് നടത്തുന്ന ആചാരലംഘനങ്ങള്ക്ക് നേതൃത്വം പിന്തുണ നല്കുന്നതായി നേരത്തെയും ആരോപണമുയര്ന്നിരുന്നു.
 | 
കെ. സുരേന്ദ്രന്‍ ആചാരം ലഘിച്ചെന്ന് കടകംപള്ളി; സുരേന്ദ്രനെ ന്യായീകരിച്ച് ശ്രീധരന്‍പിള്ള

പത്തനംതിട്ട: കെ.സുരേന്ദ്രന്‍ ശബരിമലയില്‍ നടത്തിയ ആചാരലംഘനത്തിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഓരോ സ്ഥലത്തും ഓരോ ആചാരമാണെന്നായിരുന്നു പിള്ളയുടെ ന്യായീകരണം. അമ്മ മരിച്ചിട്ട് നാലുമാസത്തിനുള്ളില്‍ കെ. സുരേന്ദ്രന്‍ മലചവിട്ടിയത് ആചാരലംഘനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ബി.ജെ.പി അനുകൂലികള്‍ നടത്തുന്ന ആചാരലംഘനങ്ങള്‍ക്ക് നേതൃത്വം പിന്തുണ നല്‍കുന്നതായി നേരത്തെയും ആരോപണമുയര്‍ന്നിരുന്നു.

ശബരിമലയിലെ ആചാരം സംരക്ഷിക്കാനാണ് ബി.ജെ.പി സമരം നടത്തുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് തുടര്‍ന്നു പോരുന്ന ആചാരം അനുസരിച്ച് അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരുവര്‍ഷത്തിനിടെ ശബരിമല സന്ദര്‍ശനം പാടില്ലായെന്നാണ്. എന്നാല്‍ അമ്മ മരിച്ച് ഒരു വര്‍ഷം തികയുന്നതിനിടെയാണ് ആചാരം സംരക്ഷിക്കാനെന്നു പറഞ്ഞ് കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയതെന്ന് കടകംപള്ളി ചൂണ്ടിക്കാണിച്ചു.

നേരത്തെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി നടത്തിയ ആചാരലംഘനത്തെയും ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെയും പിള്ള വിമര്‍ശിച്ചു. എന്നാല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്.