കോണ്‍ഗ്രസിന്റേത് ആണും പെണ്ണും കെട്ട നയം; ട്രാന്‍സ് ജെന്‍ഡറുകളെ അപമാനിച്ച് പി.എസ്.ശ്രീധരന്‍പിള്ള

ട്രാന്സ് ജെന്ഡറുകളെ അപമാനിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്പിള്ള. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശ്രീധരന്പിള്ളയുടെ ട്രാന്സ് ഫോബിക്ക് പ്രസ്താവന. വിഷയത്തില് കോണ്ഗ്രസിന്റെ സമീപനം ആണും പെണ്ണും കെട്ട രീതിയിലാണെന്നായിരുന്നു പിള്ള പറഞ്ഞത്. കെ.പി.സി.സ് നേതൃത്വം ശബരിമല വിഷയത്തില് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് പിള്ളയുടെ പ്രതികരണം.
 | 

കോണ്‍ഗ്രസിന്റേത് ആണും പെണ്ണും കെട്ട നയം; ട്രാന്‍സ് ജെന്‍ഡറുകളെ അപമാനിച്ച് പി.എസ്.ശ്രീധരന്‍പിള്ള

കോഴിക്കോട്: ട്രാന്‍സ് ജെന്‍ഡറുകളെ അപമാനിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശ്രീധരന്‍പിള്ളയുടെ ട്രാന്‍സ് ഫോബിക്ക് പ്രസ്താവന. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമീപനം ആണും പെണ്ണും കെട്ട രീതിയിലാണെന്നായിരുന്നു പിള്ള പറഞ്ഞത്. കെ.പി.സി.സ് നേതൃത്വം ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് പിള്ളയുടെ പ്രതികരണം.

ശബരിമലയില്‍ കേന്ദ്രത്തിന് ഇടപെടണമെങ്കില്‍ സംസ്ഥാനം പ്രമേയം പാസാക്കണമെന്നും പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന അന്തര്‍സംസ്ഥാന തീര്‍ത്ഥാടന വിഷയമാണ്. ഇന്ത്യന്‍ ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയൂവെന്നും പിള്ള ചൂണ്ടിക്കാണിച്ചു.

കേന്ദ്രം ഇടപെടാന്‍ തയ്യാറാണെന്നും കേരളം പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനെ ഇടപെടുത്തുകയും വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.