നിപ്പ; ശനിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റി

ശനിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകള് മാറ്റിവെച്ചു. എല്ലാ ജില്ലകളിലുമായി നടത്താനിരുന്ന വനിതാ സിവില് പോലീസ് ഓഫീസര്, സിവില് പോലീസ് ഓഫീസര് (കാറ്റഗറി നമ്പര് 653/2017, 657/2017) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിയത്.
 | 

നിപ്പ; ശനിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. എല്ലാ ജില്ലകളിലുമായി നടത്താനിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിയത്.

മെയ് 31 വരെ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കിയ നടപടി കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിയതെന്ന് പിഎസ് സി അറിയിച്ചു. നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിലാണ് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയത്. പുതുക്കിയ പരീക്ഷാത്തിയതി പിന്നീട് അറിയിക്കും.