ധര്‍മജന്‍ പറഞ്ഞത് 100 ശതമാനം ശരിയാണെന്നതിന് തെളിവാണ് കെഎസ്ഇബി; പി.ടി.തോമസ്

ധര്മജന് ബോള്ഗാട്ടി പറഞ്ഞത് 100 ശതമാനം ശരിയാണെന്നതിന് തെളിവാണ് സാലറി ചാലഞ്ചിലൂടെ പിരിച്ച പണം കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നല്കാതിരിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവും എംഎല്എയുമായ പി.ടി.തോമസ്.
 | 
ധര്‍മജന്‍ പറഞ്ഞത് 100 ശതമാനം ശരിയാണെന്നതിന് തെളിവാണ് കെഎസ്ഇബി; പി.ടി.തോമസ്

കൊച്ചി: ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞത് 100 ശതമാനം ശരിയാണെന്നതിന് തെളിവാണ് സാലറി ചാലഞ്ചിലൂടെ പിരിച്ച പണം കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.ടി.തോമസ്. പ്രളയ ഫണ്ടിന്റെ ശരിയായ വിനിയോഗത്തിനായി എല്ലാവരും കൂടുതല്‍ ജാഗ്രതയോടെ പ്രതികരിച്ചില്ലെങ്കില്‍ സംഗതി കുളമാകുമെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ പി.ടി തോമസ് പറയുന്നു.

സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി സമാഹരിച്ച 136 കോടി രൂപയില്‍ 126 കോടി രൂപ ബോര്‍ഡ് വകമാറ്റിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് പി.ടി.തോമസിന്റെ വിമര്‍ശനം. ഈ തുകയില്‍ നിന്ന് 10.23 കോടി രൂപ മാത്രമേ ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുള്ളു.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയ കാലത്ത് താനുള്‍പ്പെടെയുള്ളവര്‍ നല്‍കിയ പണം അര്‍ഹതയുള്ളവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചക്കിടെ നടന്‍ ധര്‍മജന്‍ പറഞ്ഞത്. തന്റെ പ്രദേശത്ത് കാര്യമായ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു.

പോസ്റ്റ് വായിക്കാം

ധർമജൻ ബോൾഗാട്ടി പറഞ്ഞത് 100 ശതമാനം ശരിയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് KSEB പ്രളയത്തിന്റെ പേരിൽ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത 125 കോടിയലധികം രൂപ ഇതേവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അയലത്തുപോലും എത്തിയിട്ടില്ലെന്ന വസ്തുത. പ്രളയ ഫണ്ടിന്റെ ശരിയായ വിനിയോഗത്തിനായി എല്ലാവരും കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കുന്നില്ലെങ്കിൽ സംഗതി കുളമാകും