പാലാരിവട്ടം മേല്‍പ്പാലം; കിറ്റ്‌കോ മേല്‍നോട്ടം വഹിച്ച എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്ന് ജി.സുധാകരന്‍

പാലാരിവട്ടം മേല്പ്പാലത്തിന്റെ നിര്മാണത്തിലുണ്ടായ അഴിമതിയുടെ പശ്ചാത്തലത്തില് കിറ്റ്കോ മേല്നോട്ടം വഹിച്ച എല്ലാ നിര്മാണങ്ങളും അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്.
 | 
പാലാരിവട്ടം മേല്‍പ്പാലം; കിറ്റ്‌കോ മേല്‍നോട്ടം വഹിച്ച എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലുണ്ടായ അഴിമതിയുടെ പശ്ചാത്തലത്തില്‍ കിറ്റ്‌കോ മേല്‍നോട്ടം വഹിച്ച എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലത്തിന്റെ രൂപകല്‍പനയില്‍ പോലും ഗുരുതര പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അതുപോലും കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. നിര്‍മാണത്തില്‍ ഗുരുതര പിഴവുണ്ടായത് അതിന്റെ തുടര്‍ച്ചയായാണ്. കിറ്റ്‌കോയ്ക്കായിരുന്നു നിര്‍മാണ മേല്‍നോട്ടം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എല്ലാ നിര്‍മാണങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ സാധിക്കില്ല. എന്നാ്ല്‍ പരാതികള്‍ ലഭിച്ചാല്‍ അന്വേഷിക്കാമെന്നും മന്ത്രി സഭയെ അറിയിച്ചു.