പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പട്ടികയില്‍

ഓസ്കാറിന് പരിഗണിക്കപ്പെടുന്ന ഗാനങ്ങളുടെ പട്ടികയില് പുലിമുരുകനിലെ ഗാനങ്ങളും! ഗോപീ സുന്ദര് ഈണമിട്ട മാനത്തെ മാരിക്കുറുമ്പേ, കാടണിയും കാല്ച്ചിലമ്പേ എന്നീ ഗാനങ്ങളാണ് ഒറിജിനല് സോംഗ് വിഭാഗത്തിന്റെ ഷോര്ട്ട് ലിസ്റ്റില് ഇടംനേടിയത്. ടൈറ്റില് സോങ്ങും സിനിമക്ക് ഇടയിലുള്ള ഗാനങ്ങളുമാണ് അവാര്ഡിന് പരിഗണിക്കുന്നത്.
 | 

പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പട്ടികയില്‍

ഓസ്‌കാറിന് പരിഗണിക്കപ്പെടുന്ന ഗാനങ്ങളുടെ പട്ടികയില്‍ പുലിമുരുകനിലെ ഗാനങ്ങളും! ഗോപീ സുന്ദര്‍ ഈണമിട്ട മാനത്തെ മാരിക്കുറുമ്പേ, കാടണിയും കാല്‍ച്ചിലമ്പേ എന്നീ ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടിയത്. ടൈറ്റില്‍ സോങ്ങും സിനിമക്ക് ഇടയിലുള്ള ഗാനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

എഴുപത് ചിത്രങ്ങളില്‍ നിന്നുള്ള ഗാനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ നിന്ന് അന്തിമ പരിഗണനയ്ക്കുള്ള ലിസ്റ്റ് ജനുവരി 23-ാം തിയതി പ്രഖ്യാപിക്കും. മാര്‍ച്ച് നാലിനാണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ജലം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനു മുമ്പ് ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളായിരുന്നു അവ.