പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വിട്ടു

നടിയെ തട്ടിക്കൊണ്ടുപോയ കേസില് പിടിയിലായ പള്സര് സുനിയെയും വിജീഷിനെയും കസ്റ്റഡിയില് വിടാന് ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്. പത്തു ദിവസത്തെ കസ്റ്റഡ് വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും എട്ടു ദിവസമാണ് കോടതി അനുവദിച്ചത്.
 | 

പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പള്‍സര്‍ സുനിയെയും വിജീഷിനെയും കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്. പത്തു ദിവസത്തെ കസ്റ്റഡ് വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും എട്ടു ദിവസമാണ് കോടതി അനുവദിച്ചത്.

സുനിക്കും മറ്റു പ്രതികള്‍ക്കും നുണപരിശോധന നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനം അറിയിച്ചില്ല. രണ്ട് അഭിഭാഷകരാണ് പള്‍സര്‍ സുനിക്കുവേണ്ടി ഹാജരായത്. സുനിക്കായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വി.സി പൗലോസ്, അഡ്വ. ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ എന്നിവര്‍ ഹാജരായത് ആശയക്കുഴപ്പമുണ്ടാക്കി. പിന്നീട് പൗലോസിന്റെ നവക്കാലത്ത് പരിഗണിക്കുകയായിരുന്നു.

സൗമ്യ കേസില്‍ ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഡ്. ബി.എ.ആളൂര്‍ ഇന്ന് സുനിക്കു വേണ്ടി ഹാജരാകുമെന്നായിരുന്നു വിവരം. പോലീസിന്റെ കസ്റ്റഡി ആവശ്യത്തെ എതിര്‍ക്കുമെന്നും മുംബൈയില്‍ നിന്ന് കേസിനായി ഇന്ന് എത്തുമെന്നും ആളൂര്‍ അറിയിച്ചിരുന്നു.