സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ നായ്ക്കുട്ടികള്‍ ചത്ത നിലയില്‍

സ്കൂളിലെ വാട്ടര് ടാങ്കില് നായ്ക്കുട്ടികളെ ചത്ത നിലയില് കണ്ടെത്തി. പടിഞ്ഞാറ്റിന്കര ഗവ. യുപി സ്കൂളിന്റെ വാട്ടര് ടാങ്കിലാണ് ഒമ്പത് നായ്ക്കുട്ടികളെ ചത്ത നിലയില് കണ്ടെത്തിയത്. ജനിച്ച് അധിക ദിവസങ്ങളാകാത്ത നായ്ക്കുട്ടികളാണ് ഇവ. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
 | 

സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ നായ്ക്കുട്ടികള്‍ ചത്ത നിലയില്‍

കൊല്ലം: സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ നായ്ക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റിന്‍കര ഗവ. യുപി സ്‌കൂളിന്റെ വാട്ടര്‍ ടാങ്കിലാണ് ഒമ്പത് നായ്ക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനിച്ച് അധിക ദിവസങ്ങളാകാത്ത നായ്ക്കുട്ടികളാണ് ഇവ. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനായി ഉപയോഗിക്കുന്ന ടാങ്കിലാണ് നായ്ക്കുട്ടികളെ കണ്ടെത്തിയത്. ജലം നിറയ്ക്കുന്നതിനു മുമ്പായി നടത്തിയ പതിവു പരിശോധനയിലാണ് ഇത് കണ്ടത്. മൃതദേഹങ്ങള്‍ രണ്ട് ദിവസം പഴക്കമുള്ളതാണെന്ന് പരിശോധനക്കെത്തിയ മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.

പാലീസ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. കൊട്ടാരക്കര പോലീസ് സംഭവത്തില്‍ കേസെടുത്തു.