തിരുവനന്തപുരത്ത് ക്വാറി അപകടം; രണ്ട് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം മാരായിമുട്ടത്ത് ക്വാറി അപകട ത്തില് രണ്ട് പേര് മരിച്ചു. ജെസിബി ഡ്രൈവറായ സേലം, ധര്മ്മകുടി സ്വദേശി സതീശ് (29), മാലകുളങ്ങര സ്വദേശി ബിനീല് കുമാര് എന്നിവരാണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. വലിയൊരു പാറക്കഷണം ക്വാറിയിലുണ്ടായിരുന്ന ജെസിബിയിലേക്ക് പതിച്ചു.
 | 

തിരുവനന്തപുരത്ത് ക്വാറി അപകടം; രണ്ട് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മാരായിമുട്ടത്ത് ക്വാറി അപകട
ത്തില്‍ രണ്ട് പേര്‍ മരിച്ചു. ജെസിബി ഡ്രൈവറായ സേലം, ധര്‍മ്മകുടി സ്വദേശി സതീശ് (29), മാലകുളങ്ങര സ്വദേശി ബിനീല്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. വലിയൊരു പാറക്കഷണം ക്വാറിയിലുണ്ടായിരുന്ന ജെസിബിയിലേക്ക് പതിച്ചു.

പൂര്‍ണ്ണമായി തകര്‍ന്ന ജെസിബിയുടെ ഉള്ളിലുണ്ടായിരുന്ന സതീശ് അപകടസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.

രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് ഒരു പാറമടക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ പറഞ്ഞു.