ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു

ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് 'മഴവില് സംഗമം' നടന്നു. മുഖത്ത് പലവിധ വര്ണങ്ങളും കൈകളില് വര്ണ ബലൂണുകളും പോസ്റ്ററുകളുമായി യുവാക്കള് മഴവില് സംഗമത്തില് പങ്കെടുത്തു. സോഷ്യല് മീഡിയയിലൂടെ ഉണ്ടായ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.
 | 
ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു


കോഴിക്കോട്:
ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു. മുഖത്ത് പലവിധ വര്‍ണങ്ങളും കൈകളില്‍ വര്‍ണ ബലൂണുകളും പോസ്റ്ററുകളുമായി യുവാക്കള്‍ മഴവില്‍ സംഗമത്തില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കാലങ്ങള്‍ പഴക്കമുള്ളതും സ്വവര്‍ഗ ലൈംഗികത ഭീതിയില്‍ നിലനില്‍ക്കുന്നതും മനുഷ്യത്വവിരുദ്ധവുമായ 377-ാം വകുപ്പ് റദ്ദാക്കുക, സ്വവര്‍ഗ ലൈംഗികതയുള്‍പ്പെടെയുള്ള ലൈംഗികന്യൂനപക്ഷങ്ങള്‍ പ്രകൃതിവിരുദ്ധരല്ല, സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുക തുടങ്ങി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടായിരുന്നു മഴവില്‍ സംഗമം നടന്നത്. പരിപാടിയില്‍ സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍ ഗാനങ്ങള്‍ ആലപിച്ചു.

‘മഴവില്‍ സംഗമം’ ഒരു സമരമെന്ന നിലയിലല്ല സംഘടിപ്പിക്കപ്പെട്ടത് മറിച്ച് ആഘോഷത്തിന്റെ ഭാഗമായാണ്. പൊതുബോധത്തില്‍ നിലനില്‍ക്കുന്ന ഹോമോഫോബിയയ്‌ക്കെതിരെ ആഘോഷവും സുപ്രധാനഘടകമാണെന്നും അതിനാലാണ് ‘മഴവില്‍ സംഗമം’ പോലുള്ള ആഘോഷ പരിപാടികളും സംഘടിപ്പിക്കപ്പെടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന 2009 ജൂലായ് മാസത്തിലെ ദല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായാണ് കേരളത്തിലും ലൈംഗിക അഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വീര്‍ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിവച്ചത്. ഇതിലൂടെ ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിധ്യം രാഷ്ട്രീയപരമായിത്തന്നെ അറിയിക്കാനും വേദിയൊരുങ്ങുകയാണ്.

കെ.എസ് സുദീപ്, ഷംഷാദ് ഹുസൈന്‍, കെ.പി. ലിജുകുമാര്‍, നദി, അജയ്‌ഘോഷ്, ഷെഫീക്ക് എച്ച്, ദീപ വാസുദേവ്, നോയല്‍ ജോര്‍ജ്, യമുന, സജിത, തുടങ്ങിയവര്‍ കോഴിക്കോട് നടന്ന മഴവില്‍ സംഗമത്തിന് നേതൃത്വം നല്‍കി.

ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു ലൈംഗികന്യൂനപക്ഷ സ്വാഭിമാന ഘോഷയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ‘മഴവില്‍ സംഗമം’ നടന്നു