യുഡിഎഫ് തന്നെ പുറത്താക്കട്ടെയെന്ന് ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: യുഡിഎഫ് തന്നെ പുറത്താക്കുവാണേൽ പുറത്താക്കട്ടെയന്ന് ആർ. ബാലകൃഷ്ണപിള്ള. യുഡിഎഫ് എന്ന് കൊമ്പ് താനുണ്ടാക്കിയതാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കാൻ തനിക്ക് അവകാശമുണ്ട്. 28നു ചേരുന്ന യുഡിഎഫ് യോഗത്തിൽ തന്നെ പുറത്താക്കിയാലെ ജനങ്ങളുടെ മുന്നിൽ ചെല്ലാൻ കഴിയൂ. എങ്കിൽ തനിക്ക് കൂടുതൽ തെളിവുകൾ ജനങ്ങൾക്ക് മുന്നിൽ വയ്ക്കാനാവും. യുഡിഎഫിൽ നിന്നു പുറത്താക്കുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെക്കാൾ പക്വത ഗണേഷിനുണ്ടെന്ന് പറയുന്നതിൽ സന്തോഷം. രണ്ടാഴ്ച മുൻപ് ഇതേ പത്രം ഗണേഷിനെതിരെ എഴുതിയെന്നും പിള്ള പറഞ്ഞു. ബജറ്റ് അവതരിപ്പിക്കണോയെന്ന് മാണിക്കു
 | 
യുഡിഎഫ് തന്നെ പുറത്താക്കട്ടെയെന്ന് ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: യുഡിഎഫ് തന്നെ പുറത്താക്കുവാണേൽ പുറത്താക്കട്ടെയന്ന് ആർ. ബാലകൃഷ്ണപിള്ള. യുഡിഎഫ് എന്ന് കൊമ്പ് താനുണ്ടാക്കിയതാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കാൻ തനിക്ക് അവകാശമുണ്ട്. 28നു ചേരുന്ന യുഡിഎഫ് യോഗത്തിൽ തന്നെ പുറത്താക്കിയാലെ ജനങ്ങളുടെ മുന്നിൽ ചെല്ലാൻ കഴിയൂ. എങ്കിൽ തനിക്ക് കൂടുതൽ തെളിവുകൾ ജനങ്ങൾക്ക് മുന്നിൽ വയ്ക്കാനാവും. യുഡിഎഫിൽ നിന്നു പുറത്താക്കുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെക്കാൾ പക്വത ഗണേഷിനുണ്ടെന്ന് പറയുന്നതിൽ സന്തോഷം. രണ്ടാഴ്ച മുൻപ് ഇതേ പത്രം ഗണേഷിനെതിരെ എഴുതിയെന്നും പിള്ള പറഞ്ഞു. ബജറ്റ് അവതരിപ്പിക്കണോയെന്ന് മാണിക്കു തീരുമാനിക്കാം. അതിനുള്ള ധാർമികതയുണ്ടോയെന്ന് സ്വയം മനസ്സിലാക്കട്ടേ. താൻ അഴിമതി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും പിള്ള പറഞ്ഞു. മഹാത്മാ ഗാന്ധി കഴിഞ്ഞാൽ പിന്നെ എം എം ഹസ്സാനാണ് ഉള്ളത്. ഹസ്സനോട് മറുപടി പറയാൻ താൻ ആളല്ല. രണ്ട് മന്ത്രിമാർക്കെതിരേ യുഡിഎഫിൽ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.