അന്വേഷണം നടത്തിയാൽ ഒരു മന്ത്രി അകത്തു പോകും: പിള്ള

ആരോപണങ്ങളിൽ നിന്ന് പിന്നോട് പോകാതെ കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ. ബലകൃഷ്ണപിള്ള. ബാർ കോഴാ ആരോപണം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ബാർ കോഴാ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഒരു മന്ത്രി അകത്തു പോവും. ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി അപമാനിക്കുന്ന നിലപാടെടുത്തു.
 | 
അന്വേഷണം നടത്തിയാൽ ഒരു മന്ത്രി അകത്തു പോകും: പിള്ള

കൊച്ചി: ആരോപണങ്ങളിൽ നിന്ന് പിന്നോട് പോകാതെ കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ. ബലകൃഷ്ണപിള്ള. ബാർ കോഴാ ആരോപണം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ബാർ കോഴാ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഒരു മന്ത്രി അകത്തു പോവും. ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി അപമാനിക്കുന്ന നിലപാടെടുത്തു.

ഉമ്മൻചാണ്ടി തെറ്റുതിരുത്തണം. തെറ്റുകളുടെ കൂമ്പാരം തന്നെ ചെയ്തു കഴിഞ്ഞു. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. യുഡിഎഫിൽ തുടരും എന്നാൽ യോഗങ്ങളിൽ പങ്കെടുക്കില്ല. പി.പി. തങ്കച്ചനല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും തങ്കച്ചൻ വെറും ചാവേർ മാത്രമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
തനിക്ക് മന്ത്രിസ്ഥാനം വേണ്ട. ആ ആവശ്യമൊക്കെ നേരത്തെ ഉപേക്ഷിച്ചതാണ്. എന്നെ അടിച്ചേൽപിച്ച മുന്നാക്ക വികസന കോർപ്പറേഷൻ സ്ഥാനം രാജിവച്ചു കഴിഞ്ഞു. രണ്ട് മന്ത്രിമാരെ കുറിച്ചുള്ള അഴിമതി ആരോപണങ്ങൾ യു.ഡി.എഫ് യോഗത്തിൽ എഴുതിക്കൊടുത്തതാണ്. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. ബിജു രമേഷ് പറഞ്ഞതിലും വലിയ കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആവശ്യം അനുസരിച്ച് എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാൽ, ഇതൊന്നും പുറത്തുവരുന്നില്ലെന്നും പിള്ള പറഞ്ഞു.
വാളകം കേസിന്റെ അന്വേഷണം സി.ബി.ഐ.യ്ക്ക് വിട്ട് നാലു വർഷം എന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ഉമ്മൻചാണ്ടി എന്തു കൊണ്ടാണ് ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്താത്തത്.