മാണിക്കും അനൂപ് ജേക്കബിനുമെതിരെ പിള്ള വിജിലൻസിന് പരാതി നൽകി

ധനമന്ത്രി കെ.എം.മാണിക്കും ഭക്ഷ്യ-സിവിൽ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിനുമെതിരെ കേരളാ കോൺഗ്രസ്(ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. മന്ത്രിമാർ ഇരുവരും അഴിമതി കാണിച്ചു ഇതേക്കുറിച്ച് അന്വേഷിക്കണം എന്നും പരാതിയിൽ പിള്ള ആവശ്യപ്പെടുന്നു.
 | 

മാണിക്കും അനൂപ് ജേക്കബിനുമെതിരെ പിള്ള വിജിലൻസിന് പരാതി നൽകി
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കും ഭക്ഷ്യ-സിവിൽ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബിനുമെതിരെ കേരളാ കോൺഗ്രസ്(ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. മന്ത്രിമാർ ഇരുവരും അഴിമതി കാണിച്ചു ഇതേക്കുറിച്ച് അന്വേഷിക്കണം എന്നും പരാതിയിൽ പിള്ള ആവശ്യപ്പെടുന്നു.

അരി മില്ലുടമകളിൽ നിന്നും ക്വാറി ഉടമകളിൽ നിന്നും കോഴ വാങ്ങിയെന്നാണു മാണിക്കെതിരേയുള്ള ആരോപണം. കൺസ്യൂമർ ഫെഡിലും രജിസ്‌ട്രേഷൻ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതിൽ ക്രമക്കേടു നടത്തിയെന്നാണു അനൂപ് ജേക്കബിനെതിരെയുള്ള ആരോപണം. ഇക്കാര്യങ്ങൾ കാട്ടി മുമ്പു മുഖ്യമന്ത്രിക്ക് നൽകിയ രണ്ടു കത്തുകളുടെ പകർപ്പും പരാതിക്കൊപ്പം വിജിലൻസിനു കൈമാറിയിട്ടുണ്ട്.

ഇക്കാര്യങ്ങൾ ആദ്യം മുഖ്യമന്ത്രിയോടു പറഞ്ഞപ്പോൾ എഴുതി നൽകുവാൻ ആവശ്യപ്പെട്ടെന്നും എന്നാൽ എഴുതി നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണു വിജിലൻസിനു പരാതി നൽകാൻ തീരുമാനിച്ചതെന്നും പിള്ള പറഞ്ഞു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പിള്ള പറഞ്ഞു.