വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കാര്‍ട്ടൂണുമായി ഗോപീകൃഷ്ണന്‍

പൗരത്വ നിയമ ഭേദഗതി വിഷയത്തില് വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കാര്ട്ടൂണ് പ്രസിദ്ധീകരിച്ച് മാതൃഭൂമി.
 | 
വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കാര്‍ട്ടൂണുമായി ഗോപീകൃഷ്ണന്‍

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമി. ഇന്നത്തെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ പംക്തിയായ സണ്‍ഡേ സ്‌ട്രോക്‌സിലാണ് വംശീയത മുഴച്ചു നില്‍ക്കുന്ന കാര്‍ട്ടൂണ്‍. ഇന്ത്യയെന്ന പെണ്‍കുട്ടിയെ തട്ടിയെടുക്കുന്നത് സ്വപ്‌നം കാണുന്ന കാബൂളിവാലയെയാണ് ഗോപീകൃഷ്ണന്‍ വരച്ചിരിക്കുന്നത്.

വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കാര്‍ട്ടൂണുമായി ഗോപീകൃഷ്ണന്‍

അഫ്ഗാനിസ്ഥാന്‍ വേഷത്തിലുള്ള കാബൂളിവാല തൊട്ടടുത്ത ഫ്രെയിമില്‍ കാണുന്നത് പൗരത്വ നിയമ ഭേദഗതിയെന്ന നായയുമായി ഇരിക്കുന്ന അമിത് ഷായെയാണ്. തൊട്ടടുത്ത് തന്നെ കാവി സാരി ധരിച്ച ന്യൂ ഇന്ത്യയെന്ന സ്ത്രീയും നില്‍ക്കുന്നുണ്ട്. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതും കാണാം. കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ ഇന്ത്യയെ അധീനതയിലാക്കുമെന്ന വംശീയത നിറഞ്ഞ ആശയമാണ് കാര്‍ട്ടൂണ്‍ മുന്നോട്ടു വെക്കുന്നതെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

സംഘപരിവാര്‍ അനുകൂല ആശയങ്ങളുടെ പേരില്‍ നേരത്തേയും ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമ ഭേദഗതിക്കാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.