വിവാദമായ ഫാഷന്‍ ഷോ ‘മണ്‍സൂണ്‍ നൈറ്റ്-2’ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍; വെളിപ്പെടുത്തലുമായി രഹ്നാ ഫാത്തിമ

വിവാദമായ ഫാഷന് ഷോ മണ്സൂണ് നൈറ്റ്-2 ഉദ്ഘാടനം ചെയ്തത് രാഹുല് ഈശ്വറെന്ന് രഹ്നാ ഫാത്തിമ. രാഹുല് ഈശ്വര് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ചിത്രവും രഹ്ന പുറത്തുവിട്ടിട്ടുണ്ട്. പരിപാടി വിവാദമായതോടെ താനാണ് ഷോ ഉദ്ഘാടനം ചെയ്തതെന്ന് പുറത്ത് പറയരുതെന്ന് രാഹുല് ഈശ്വര് അഭ്യര്ത്ഥിച്ചതായും രഹ്ന ഫെയിസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കുന്നു. മാധ്യമശ്രദ്ധ ആകര്ഷിക്കാന് എന്തെല്ലാം ചെയ്യണമെന്നതിനെപ്പറ്റി തനിക്ക് രാഹുല് ഈശ്വര് നിര്ദേശങ്ങള് തന്നതായും രഹ്ന പറഞ്ഞു.
 | 

വിവാദമായ ഫാഷന്‍ ഷോ ‘മണ്‍സൂണ്‍ നൈറ്റ്-2’ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍; വെളിപ്പെടുത്തലുമായി രഹ്നാ ഫാത്തിമ

കൊച്ചി: വിവാദമായ ഫാഷന്‍ ഷോ മണ്‍സൂണ്‍ നൈറ്റ്-2 ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വറെന്ന് രഹ്നാ ഫാത്തിമ. രാഹുല്‍ ഈശ്വര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ചിത്രവും രഹ്ന പുറത്തുവിട്ടിട്ടുണ്ട്. പരിപാടി വിവാദമായതോടെ താനാണ് ഷോ ഉദ്ഘാടനം ചെയ്തതെന്ന് പുറത്ത് പറയരുതെന്ന് രാഹുല്‍ ഈശ്വര്‍ അഭ്യര്‍ത്ഥിച്ചതായും രഹ്ന ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നതിനെപ്പറ്റി തനിക്ക് രാഹുല്‍ ഈശ്വര്‍ നിര്‍ദേശങ്ങള്‍ തന്നതായും രഹ്ന പറഞ്ഞു.

ഫാഷന്‍ ഷോയെക്കുറിച്ച് ഒരു ചാനലുകാര്‍ വാര്‍ത്തക്ക് വേണ്ടി വളരെ മോശമായ പ്രചാരണം നടത്തി. അവിടെ നിശാപാര്‍ട്ടിയും നഗ്‌ന നൃത്തവും കഞ്ചാവ് വില്‍പനയും വാണിഭവുമാണ് നടന്നത് എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. സത്യാവസ്ഥ ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു. അന്ന് ഉദ്ഘാടനം ചെയ്ത രാഹുല്‍ ഈശ്വര്‍ എന്റെ സുഹൃത്തിന്റെ ഫോണില്‍ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉദ്ഘാടനം ചെയ്തതെന്ന് പറയരുതെന്നും മറ്റുമാണ്. രഹ്ന ഫാത്തിമ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഞാന്‍ ബിക്കിനി വരെ ഇട്ടു മോഡലിംഗ് ചെയ്യുന്നു, ശരീരം കാണിക്കുന്നു, ‘ഫെമിനിച്ചി’ ആണ് എന്നെല്ലാം ആണല്ലോ രാഹുല്‍ ഈശ്വര്‍ അടക്കമുള്ള ‘മെയിലച്ചന്‍’മാര്‍ പലരും എന്നെ പോലെ ഉള്ളവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അര്‍ഹത ഇല്ല എന്നു പറയാന്‍ കാരണം ആയി പറയുന്നത്.

കള്ളനും കൊലപാതകിയും ബലാല്‍സംഗിയും അക്രമികളും രാഹുലിനെ പോലുള്ള വര്‍ഗീയത പരത്തുന്നവരും വ്രതം എടുക്കാതെയും ദീക്ഷവെക്കാതെയും അവിടെ ഭക്തരെ ആക്രമിക്കാനും തെറിവിളിക്കാനും കൊലവിളിക്കാനും കല്ലെറിയനും മൂത്രം ഒഴിച്ചു ക്ഷേത്രം ആശുദ്ധമാക്കാനും കയറുമ്പോള്‍ ആണ് ഞാന്‍ വീട്ടില്‍ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത് എന്നു നോക്കി വിവാദം ഉണ്ടാക്കുന്നതും അയ്യപ്പന്റെ ബ്രഹ്മചര്യതത്തെ കുറിച്ചു വ്യാകുലപ്പെടുന്നതും .

എന്നാല്‍ ഞാന്‍ 2വര്‍ഷം മുന്‍പ് പങ്കെടുത്തു വിവാദമായ എറണാകുളത്തെ ഒരു ദ്വീപില്‍ വെച്ചു നടന്ന ‘മണ്‍സൂണ്‍ നൈറ്റ്2’ എന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉല്‍ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം അന്ന് ഒരു ചാനലുകാര്‍ ആ ഷോയെ പറ്റി വാര്‍ത്തക്ക് വേണ്ടി വളരെ മോശമായി അവിടെ നിശാപാര്‍ട്ടിയും നഗ്‌ന നൃത്തവും കഞ്ചാവ് വില്‍പനയും വാണിഭവുമാണ് നടന്നത് എന്നരീതിയില്‍ പ്രചരിപ്പിക്കുകയും സത്യാവസ്ഥ ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു. അന്ന് ഉല്‍ഘാടനം ചെയ്ത രാഹുല്‍ ഈശ്വര്‍ എന്റെ സുഹൃത്തിന്റെ ഫോണില്‍ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉല്‍ഘാടനം ചെയ്തതെന്ന് പറയരുതെന്നും മറ്റുമാണ്.കൂടാതെ എങ്ങനെ മീഡിയ ശ്രദ്ധ ആകര്‍ഷിക്കാം എങ്ങനെ കോണ്ട്രവേഴ്‌സി ആക്കാം എന്നതിന് വിശദമായ കളാസും തന്നു. വിവാദമായല്‍ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹത്തെ വിളിക്കുമെന്നും അപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിഷയം തിരിച്ചെടുക്കാം എന്നുമൊക്കെ ആണ് പറഞ്ഞോണ്ടിരുന്നത്. പിന്നെയും എന്തൊക്കെയോ ബ്ലാബ്‌ളാ ബ്ലാ…. കോള്‍ റിക്കോര്‍ഡ് തപ്പി എടുക്കട്ടെ തന്റെ ഇരട്ടത്താപ്പും വ്യാജ അയ്യപ്പ ഭക്തിയും മീഡിയ അറ്റന്‍ഷന്‍ കിട്ടാന്‍ വിവാദമുണ്ടാക്കലും വര്‍ഗീയ വിഷം പരത്തലും എല്ലാം പൊളിച്ചു കയ്യില്‍ തരുന്നുണ്ട്.

പിന്നീട് എന്നെ പുള്ളി നേരിട്ട് വിളിക്കുന്നത് മാറുതുറക്കല്‍ പ്രതിഷേധം നടന്ന അവസരത്തില്‍ റിപ്പബ്ലിക് ടിവിയില്‍ ബൈറ്റ് കൊടുക്കണം എന്ന് ആവശ്യപ്പെടാന്‍ ആണ്. ‘ജനം’ പോലെ എന്റെ രാഷ്ട്രീയത്തിന് ചേരാത്ത നുണ പ്രചരിപ്പിക്കുന്ന ചാനല്‍ ആയതിനാലും എന്റെ പേര് വെച്ചു മുസ്ലീം യുവതി മുസ്ലീം വത്തക്ക പ്രൊഫസര്‍ക്കെതിരെ മാറുതുറന്നു എന്നരീതിയില്‍ വര്‍ഗീയ വല്കരിക്കും എന്നതിനാലും അന്ന് അവര്‍ക്ക് ബെറ്റ് കൊടുത്തില്ല. പിന്നീട് രാഹുലിനെ കാണുന്നത് ശബരിമല വിഷയത്തില്‍ എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു അവന്റെ അമ്മൂമ്മക്ക് കൊടുക്കാത്ത പ്രൊട്ടക്ഷന്‍ അഭിസാരികയായ എനിക്ക് തന്നു എന്ന രീതിയില്‍ ചാനലുകളില്‍ കത്തികയറുന്നത് കണ്ടപ്പോള്‍ ആണ്.

എടോ മ..മ…മത്തങ്ങ തലയാ… നീയും, ഞാന്‍ ശബരിമല കയറിയതിന് പുണ്യാഹം തളിക്കണം എന്നുപറഞ്ഞ 5000രൂപ വാങ്ങി സ്ത്രീകളെ ശബരിമലക്ക് കൊണ്ട് പോയിട്ടുള്ള തന്റെ അമ്മാവന്‍ കണ്ടന്‍ രാജീവനും (പേര് അത്രേം മതി അതികം ര് ര് ഡെക്കറേഷന്‍ ഒന്നും വേണ്ട) ഒന്ന് മനസിലാക്കിക്കോ ഞാന്‍ അവിടെ എത്തിയത് ഭരണഘടന എനിക്ക് നല്‍കിയിട്ടുള്ള മൗലീകവകാശം വെച്ചാണ് അപ്പോള്‍ എന്റെ ജീവന് പ്രൊട്ടക്ഷന്‍ തരേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ട്. നീയും നിന്റെ അമ്മയും അമ്മൂമ്മയും സംബന്ധകാരിയും പരിവാരങ്ങളും വന്നത് കോടതി അലക്ഷ്യവും ഭരണഘടനാ വിരുദ്ധവും ആയി മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനും വര്‍ഗീയത പരത്താനും ആണ് ,അതിനാല്‍ ടാര്‍പോളിന്‍ ഷീറ്റില്‍ പൊതിഞ്ഞു കൊണ്ട് പോയതും ജാമ്യം കിട്ടിയതും തന്നെ നിനക്ക് തന്ന അതിക പരിഗണന ആണ്.