രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 14ന് ഹൈക്കോടതി പരിഗണിക്കും

തം വികാരം വ്രണപ്പെടുത്തിയെന്ന കേസില് റിമാന്ഡില് കഴിയുന്ന രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഡിസംബര് 14ന് പരിഗണിക്കും. നേരത്തെ പത്തനംതിട്ട ജില്ലാ കോടതി രഹനയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. പരാതിയില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് വാസ്തവ വിരുദ്ധമാണെന്നും താന് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും രഹനാ ഫാത്തിമ നല്കിയ ജാമ്യാപേക്ഷയില് പറയുന്നു.
 | 
രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 14ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: മതം വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഡിസംബര്‍ 14ന് പരിഗണിക്കും. നേരത്തെ പത്തനംതിട്ട ജില്ലാ കോടതി രഹനയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും രഹനാ ഫാത്തിമ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസില്‍ തന്നെ ബലിയാടാക്കുകയാണ്. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഈ സ്വാതന്ത്യം എല്ലാ പൗരന്‍മാര്‍ക്കും ലഭിക്കുന്നുണ്ടോയെന്ന കാര്യം കോടതി പരിശോധിക്കണം. തന്റെ മക്കളെ പോലും സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നുവെന്നും രഹന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ രഹനയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പോലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് പോലീസിന് കോടതി സമയം അനുവദിച്ചത്. ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കാനിരിക്കുകയാണ് പോലീസ്. നേരത്തെ രഹനയെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോടും എറണാകുളത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു.