രഹന പലതവണ കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി; ശബരിമല സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചന; ഗുരുതര ആരോപണങ്ങളുമായി രശ്മി നായര്‍

എറണാകുളം സ്വദേശി രഹന ഫാത്തിമ നടത്തിയ ശബരിമല സന്ദര്ശനത്തിന് പിന്നില് ഗൂഢാലോചനയുണ്ടെന്ന് ആരോപണവുമായി മോഡല് രശ്മി നായര്. സോഷ്യല് മീഡിയയിലൂടെയാണ് വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില് ഒരു വര്ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രഹനയുടെ ഫോട്ടോ മുതല് മലകയറ്റം വരെയുള്ള സംഭവങ്ങളെന്ന് രശ്മി നായര് ആരോപിക്കുന്നു. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായി രഹന ഫാത്തിമ മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്കു നേരിട്ടറിയാമെന്നും രശ്മി പറയുന്നു.
 | 

രഹന പലതവണ കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി; ശബരിമല സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചന; ഗുരുതര ആരോപണങ്ങളുമായി രശ്മി നായര്‍

കൊച്ചി: എറണാകുളം സ്വദേശി രഹന ഫാത്തിമ നടത്തിയ ശബരിമല സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണവുമായി മോഡല്‍ രശ്മി നായര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രഹനയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങളെന്ന് രശ്മി നായര്‍ ആരോപിക്കുന്നു. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായി രഹന ഫാത്തിമ മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്കു നേരിട്ടറിയാമെന്നും രശ്മി പറയുന്നു.

‘രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ. സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം ടി.വി വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള ഐജി ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.’ രശ്മി നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നില്ലെന്നും രശ്മി നായര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. താന്‍ അയ്യപ്പനെ കാണാനാണ് വന്നതെന്ന് ശബരിമലയില്‍ പ്രതിഷേധനത്തെത്തുടര്‍ന്ന് പമ്പയിലെത്തിയ രഹന ഫാത്തിമ പ്രതികരിച്ചിരുന്നു. സന്നിധാനത്തിനു സമീപം നടപ്പന്തല്‍ വരെയെത്താന്‍ സാധിച്ചു. പിന്നീട് മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായതിനാലാണ് തിരികെ പോന്നതെന്നും അവര്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ഒരു കലാപത്തിൽ കുറഞ്ഞ ഒന്നും സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാൻ…

Posted by Resmi R Nair on Thursday, October 18, 2018