രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു; കലാപാഹ്വാനത്തിന് കേസെടുക്കാന്‍ സാധ്യത

അയ്യപ്പ ധര്മസേനാ പ്രസിഡന്റ് രാഹുല് ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പ ഭക്തരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി ദര്ശനം നടത്തുന്നതില് നിന്നും പിന്തിരിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. നേരത്തെ ജീവന് കൊടുത്തും സ്ത്രീകള് ദര്ശനം നടത്തുന്നത് തടയുമെന്ന് രാഹുല് ഭീഷണി മുഴക്കിയിരുന്നു. രാഹുലിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാന് സാധ്യതയുള്ളതായി നേരത്തെ റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. തുടര്ന്ന് തങ്ങളുടെ സമരം ഗാന്ധിയന് മാര്ഗത്തിലാണെന്ന വിശദീകരണവുമായി ഇയാള് രംഗത്ത് വന്നിരുന്നു.
 | 

രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു; കലാപാഹ്വാനത്തിന് കേസെടുക്കാന്‍ സാധ്യത

പമ്പ: അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പ ഭക്തരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി ദര്‍ശനം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. നേരത്തെ ജീവന്‍ കൊടുത്തും സ്ത്രീകള്‍ ദര്‍ശനം നടത്തുന്നത് തടയുമെന്ന് രാഹുല്‍ ഭീഷണി മുഴക്കിയിരുന്നു. രാഹുലിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാന്‍ സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തങ്ങളുടെ സമരം ഗാന്ധിയന്‍ മാര്‍ഗത്തിലാണെന്ന വിശദീകരണവുമായി ഇയാള്‍ രംഗത്ത് വന്നിരുന്നു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന സമരം അക്രമാസക്തമായി തുടരുന്നതിനിടെയാണ് രാഹുലിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലയ്ക്കല്‍ സംഘര്‍ഷം തടുരുകയാണ്. പ്രതിഷേധകര്‍ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ആക്രമിക്കുകയാണ്. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. നാല് വനിതാ മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തിരുന്നു.

റിപബ്ലിക് ടിവി റിപ്പോര്‍ട്ടറായ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദി ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്. അതേസമയം അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്കും ആര്‍എസ്എസിനുമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.