കലാപാഹ്വാനത്തിന് കേസെടുക്കുമെന്ന് സൂചന; രാഹുല്‍ ഈശ്വര്‍ ‘നിലപാട്’ മാറ്റുന്നു

ശബരിമല വിഷയത്തില് ജീവന് കൊടുത്തും ഭക്തരായ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് നവ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ തന്ത്രി കുടുംബാഗം രാഹുല് ഈശ്വറിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തേക്കും. ആലപ്പുഴ സ്വദേശി നല്കിയ പരാതിയില് അന്വേഷണത്തിന് ആലപ്പുഴ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. രാഹുലിനോട് അടുത്ത വൃത്തങ്ങള് ഇക്കാര്യത്തില് അടിയന്തര നിയമോപദേശം തേടാന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാല് ഇക്കാര്യങ്ങള് സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹിന്ദുത്വ സംഘടനകള് നടത്തുന്ന സമരം അക്രമാസക്തമായി തുടരുന്നതിനിടെയാണ് രാഹുലിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് സൂചനകള് പുറത്തുവന്നിരിക്കുന്നത്.
 | 

കലാപാഹ്വാനത്തിന് കേസെടുക്കുമെന്ന് സൂചന; രാഹുല്‍ ഈശ്വര്‍ ‘നിലപാട്’ മാറ്റുന്നു

കൊച്ചി: ശബരിമല വിഷയത്തില്‍ ജീവന്‍ കൊടുത്തും ഭക്തരായ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് നവ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വറിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തേക്കും. ആലപ്പുഴ സ്വദേശി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ അടിയന്തര നിയമോപദേശം തേടാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന സമരം അക്രമാസക്തമായി തുടരുന്നതിനിടെയാണ് രാഹുലിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം വിഷയത്തില്‍ രാഹുല്‍ ഈശര്‍ നിലപാട് മാറ്റിയതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്നിധാനത്ത് എത്തുന്ന സ്ത്രീകളെ ബലമായി തടയില്ലെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്റെ പുതിയ പ്രസ്താവന. നേരത്തെ കലാപാഹ്വാനത്തിന് സമാന രീതിയില്‍ നവമാധ്യമങ്ങളില്‍ രാഹുല്‍ കുറിപ്പുകള്‍ എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലാണ് തങ്ങള്‍ സമരം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നാണ് രാഹുലിന്റെ നിലപാട്. ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യവും ഫയല്‍ ചെയ്യുമെന്നാണ് അഭ്യുഹങ്ങള്‍.

ഭക്തര്‍ സമാധാനപരമായ പ്രാര്‍ത്ഥനാ സമരമാണ് നടത്തുന്നതെന്നും ഞങ്ങളുടെ പ്രാര്‍ത്ഥന അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കരുതുന്നതെന്നും ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. അതേസമയം കോടതി നടപടികളുണ്ടാകുമെന്ന് വ്യക്തമായതോടെയാണ് നിലപാട് മാറ്റമെന്നാണ് സൂചന.