ഹിന്ദു പ്രത്യുല്‍പാദന നിരക്ക് കുറയുന്നു; സ്ത്രീകളുടെ വിവാഹ പ്രായം വര്‍ദ്ധിപ്പിക്കരുതെന്ന് രാഹുല്‍ ഈശ്വര്‍

സ്ത്രീകളുടെ വിവാഹപ്രായം വര്ദ്ധിപ്പിക്കരുതെന്ന് മോദിയോട് അഭ്യര്ത്ഥനയുമായി രാഹുല് ഈശ്വര്.
 | 
ഹിന്ദു പ്രത്യുല്‍പാദന നിരക്ക് കുറയുന്നു; സ്ത്രീകളുടെ വിവാഹ പ്രായം വര്‍ദ്ധിപ്പിക്കരുതെന്ന് രാഹുല്‍ ഈശ്വര്‍

സ്ത്രീകളുടെ വിവാഹപ്രായം വര്‍ദ്ധിപ്പിക്കരുതെന്ന് മോദിയോട് അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. മുസ്ലീം വ്യക്തിനിയമം അനുസരിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 16-ാമത്തെ വയസില്‍ വിവാഹം കഴിക്കാമെന്നും നരേന്ദ്രമോദിയെ ടാഗ് ചെയ്ത ട്വീറ്റില്‍ പറയുന്നു. ഹിന്ദു ജനസംഖ്യ വീണ്ടും കുറയുമെന്നും രാഹുലിന്റെ വര്‍ഗ്ഗീയ ട്വീറ്റ് പറയുന്നു.

വിവാഹപ്രായം കൂട്ടുന്നത് ആത്മഹത്യാപരമാണന്നും ദയവായി ആത്മഹത്യ ചെയ്യരുതെന്നും മറ്റൊരു ട്വീറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുകയാണെന്നും ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നുമാണ് രാഹുല്‍ ട്വീറ്റുകളില്‍ ആവര്‍ത്തിക്കുന്നത്. നിലവില്‍ സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18 വയസാണ്. ഇത് മറച്ചുവെച്ചാണ് രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ വ്യാജ പ്രചാരണം നടത്തുന്നത്.

പെണ്‍കുട്ടികളുട വിവാഹപ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. വിവാഹപ്രായം ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.