സര്‍ക്കാര്‍ കള്ളം പറയുന്നു; 51 യുവതികള്‍ സന്ദര്‍ശനം നടത്തിയെന്ന വാദം വ്യാജമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമലയില് 51 യുവതികള് സന്ദര്ശനം നടത്തിയെന്ന സര്ക്കാര് വാദം വ്യാജമെന്ന് ശബരിമല കര്മ സമിതി നേതാവ് രാഹുല് ഈശ്വര്. സര്ക്കാര് കോടതിയില് നല്കിയിരിക്കുന്ന കണക്ക് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോയെന്ന് രാഹുല് ഈശ്വര് ചോദിച്ചു. മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും സത്യം പുറത്തു കൊണ്ടുവരാന് മാധ്യമങ്ങള് തങ്ങള്ക്കൊപ്പം നില്ക്കണമെന്നും സര്ക്കാര് സുപ്രീംകോടതിയേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല് ഈശ്വര് പറഞ്ഞു.
 | 
സര്‍ക്കാര്‍ കള്ളം പറയുന്നു; 51 യുവതികള്‍ സന്ദര്‍ശനം നടത്തിയെന്ന വാദം വ്യാജമെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ സന്ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ വാദം വ്യാജമെന്ന് ശബരിമല കര്‍മ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന കണക്ക് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോയെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും സത്യം പുറത്തു കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയില്‍ സന്ദര്‍ശനം നടത്തിയവരുടെ പേരുവിവരങ്ങളും അവര്‍ സഞ്ചരിച്ച യാത്രാ രേഖകളും ഉള്‍പ്പെടെയുണ്ടെന്ന് മാധ്യമ പ്രവര്‍ത്തക ചൂണ്ടിക്കാണിച്ചപ്പോള്‍ പി.എന്‍.ആര്‍ നമ്പറിലൊന്നും കാര്യമില്ലെന്നും എല്ലാവരും ട്രെയിനിലാണോ ശബരിമലയിലേക്ക് വരുന്നതെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖയിലാണ് സര്‍ക്കാര്‍ 51 യുവതികള്‍ സന്ദര്‍ശിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് വിശദമായ പട്ടിക സര്‍ക്കാര്‍ പുറത്തു വിടുന്നത്. സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗ്ഗയും നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് ഈ കണക്കുകള്‍ സര്‍ക്കാല്‍ നല്‍കിയത്.

സന്നിധാനത്തെത്തിയ യുവതികളില്‍ കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ പേരും ആധാര്‍ രേഖകളുള്‍പ്പെടെയുള്ള വിശദാംശങ്ങളടങ്ങിയ പട്ടികയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിച്ചത്.