ശബരിമലയിലെ അക്രമ സംഭവങ്ങള്‍; രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍

കലാപത്തിന് ശ്രമിച്ചതിനും പോലീസിന്റെ കൃത്യനിര്വഹണം തടസപ്പെടുത്തിയതിനും അറസ്റ്റിലായ രാഹുല് ഈശ്വര് റിമാന്ഡില്. കോന്നി മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തത്. ഇന്നലെ ശബരിമലയില് നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയില് എടുത്തത്. ഇന്നു രാവിലെ കോടതിയില് ഹാജരാക്കി.
 | 

ശബരിമലയിലെ അക്രമ സംഭവങ്ങള്‍; രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍

പമ്പ: കലാപത്തിന് ശ്രമിച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍. കോന്നി മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നലെ ശബരിമലയില്‍ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കി.

ആലപ്പുഴ ജുഡീഷ്യല്‍ മജിസിട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം ആലപ്പുഴ സൗത്ത് പോലീസ് രാഹുലിനെതിരെ കലാപത്തിന് ശ്രമിച്ചുവെന്ന കുറ്റത്തില്‍ കേസെടുത്തിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധിയുടെ പേരില്‍ ജാതി-മതാടിസ്ഥാനത്തില്‍ വീഭാഗീയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചുവെന്നാണ് കേസ്. ഈ കേസില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലാണ് ഇന്നലെ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥനും ഇതേ കേസില്‍ പിടിയിലായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.