ദീപക് മിശ്രയെ അധിക്ഷേപിക്കുന്നത് തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍; ആവര്‍ത്തിച്ചാല്‍ ഇറക്കിവിടുമെന്ന് അവതാരക; വീഡിയോ

ശബരിമലയില് യുവതികള്ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയെ അധിക്ഷേപിക്കുന്നത് തുടര്ന്ന രാഹുല് ഈശ്വറിനെ ഇറക്കിവിടുമെന്ന് വാര്ത്താ അവതാരക. റിപ്പോര്ട്ടര് ചാനല് ചര്ച്ചയിലാണ് സംഭവം. നേരത്തേ റിപ്പോര്ട്ടര് ചാനലില് തന്നെ അഭിലാഷ് അവതരിപ്പിച്ച ചര്ച്ചയില് ദീപക് മിശ്രയെ രാഹുല് ഈശ്വര് 'ഗജ ഫ്രോഡ്' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയില് പെട്ടിട്ടും തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തത് മിശ്രക്കെതിരെ രണ്ട് അഴിമതിക്കേസുകള് ഉള്ളതിനാലാണെന്ന് അവതാരക അപര്ണ്ണ നയിച്ച ശനിയാഴ്ചയിലെ ചര്ച്ചയില് രാഹുല് പറഞ്ഞു.
 | 
ദീപക് മിശ്രയെ അധിക്ഷേപിക്കുന്നത് തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍; ആവര്‍ത്തിച്ചാല്‍ ഇറക്കിവിടുമെന്ന് അവതാരക; വീഡിയോ

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയെ അധിക്ഷേപിക്കുന്നത് തുടര്‍ന്ന രാഹുല്‍ ഈശ്വറിനെ ഇറക്കിവിടുമെന്ന് വാര്‍ത്താ അവതാരക. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് സംഭവം. നേരത്തേ റിപ്പോര്‍ട്ടര്‍ ചാനലില്‍ തന്നെ അഭിലാഷ് അവതരിപ്പിച്ച ചര്‍ച്ചയില്‍ ദീപക് മിശ്രയെ രാഹുല്‍ ഈശ്വര്‍ ‘ഗജ ഫ്രോഡ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടും തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തത് മിശ്രക്കെതിരെ രണ്ട് അഴിമതിക്കേസുകള്‍ ഉള്ളതിനാലാണെന്ന് അവതാരക അപര്‍ണ്ണ നയിച്ച ശനിയാഴ്ചയിലെ ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന ഒരാളെക്കുറിച്ച് നിരന്തരം അധിക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് രാഹുല്‍ എന്ന് ചൂണ്ടിക്കാടിയ അപര്‍ണ്ണ ഇനി അത് അനുവദിക്കില്ലെന്ന് ചര്‍ച്ചക്കിടെ താക്കീത് നല്‍കി. അധിക്ഷേപം ആവര്‍ത്തിച്ചാല്‍ രാഹുലിനെ ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിടുമെന്നും അവതാരക വ്യക്തമാക്കുകയായിരുന്നു.

വീഡിയോ കാണാം