അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി

പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാനത്തിന് അടിയന്തര സഹായം അനുവദിക്കണമെന്ന് അഭ്യര്ത്ഥിച്ച് രാഹുല് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്
 | 
അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വയനാടിന് അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി. അടിയന്തരമായി ആവശ്യമുള്ള കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉടന്‍ ജില്ലയിലെത്തിക്കാനാണ് തീരുമാനം. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ രാഹുല്‍ ഗാന്ധി നേരത്തെ സന്ദര്‍ശിച്ചിരുന്നു. ആവശ്യമായ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാനത്തിന് അടിയന്തര സഹായം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. ആദ്യഘട്ട സഹായമെന്ന നിലയില്‍ പുതപ്പ്, പായ തുടങ്ങിയ അവശ്യ വസ്തുക്കള്‍ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കാന്‍ രാഹുല്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.