ജനപക്ഷ യാത്രക്ക് ഇന്ന് സമാപനം

കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രക്ക് ഇന്ന് സമാപനം. സമാപന സമ്മേളനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാളെ ചേരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.
 | 

ജനപക്ഷ യാത്രക്ക് ഇന്ന് സമാപനം
തിരുവനന്തപുരം:
കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രക്ക് ഇന്ന് സമാപനം. സമാപന സമ്മേളനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാളെ ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. യു.ഡി.എഫ് ഉന്നത നേതാക്കളുമായി രാഹുൽ ഗാന്ധി നിർണായക കൂടിക്കാഴ്ചയും നടത്തും. രാഹുലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ടു നാലു മുതൽ ഏഴു വരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.

സമാപന സമ്മേളനത്തിൽ എ.കെ. ആന്റണി, വയലാർ രവി, എഐസിസി സെക്രട്ടറി മുകൾ വാസ്‌നിക് എന്നിവരും പങ്കെടുക്കും.